കുവൈറ്റ് സിറ്റി : രാജ്യത്തെ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ചൊവ്വാഴ്ചയും റെക്കോർഡ് വർധന. 1,962 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത് . അതിനിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ശതമാനമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കുവൈറ്റിൽ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 342 ,929 ആണ്. വിവിധ ആശുപത്രികളിലായി ചികിത്സലായിരുന്ന 11 പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,888 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.16 ശതമാനമാണ്. 1,604 പേരാണ് ഇന്നലെ കോവിഡ് മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 322,897 കോവിഡ് മുക്തരായി. 18,144 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 238 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട് : സലിം കോട്ടയിൽ