ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ഐസിഇസിഎച്ച്) പ്രവർത്തനരംഗത്ത് 40 വർഷം 2021ൽ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി നാൽപതിന പരിപാടികൾക്ക് തുടക്കമിടുന്നു. ഹൂസ്റ്റണിലെ 18 എപ്പിസ്കോപ്പൽ ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ ഐസിഇസിഎച്ച് വിവിധ പദ്ധതികളും പരിപടികളുമാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ആഘോഷ പരിപാടികളുടെ ഒൗപചാരികമായ ഉദ്ഘാടനം ജൂണ്‍ 27 ഞായറാഴ്ച വൈകുന്നേരം 5 നടത്തപ്പെടും. സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തിലാണ് ( 3135, 5th St, stafoord, TX, 77477) ചടങ്ങു സംഘടിപ്പിച്ചിരിക്കുന്നത്. പ്രസിഡണ്ട് റവ.ഫാ. ഐസക്ക് ബി.പ്രകാശ് അധ്യക്ഷത വഹിക്കും.
റവ. ഫാ. സഖറിയാ പുന്നൂസ് കോർ എപ്പിസ്കോപ്പയുടെ പ്രാരംഭ പ്രാർഥനയ്ക്ക് ശേഷം റവ.ഫാ. എം.പി. ജോർജ് മുഖ്യ സന്ദേശം നൽകും. വൈസ് പ്രസിഡന്റ് റവ. ഫാ. ജോണ്സൻ പുഞ്ചക്കോണം ഐസിഇസിഎച്ചിന്റെ സംക്ഷിപ്ത ചരിത്രം അവതരിപ്പിക്കും. പ്രോഗ്രാം കോർഡിനേറ്റർ ഷാജി പുളിമൂട്ടിൽ ഈ വർഷത്തെ പദ്ധതികളും പരിപാടികളും പരിചയപെടുത്തും.
നാൽപതാം വർഷ ആഘോഷപരിപാടികളുടെ ഉദ്ഘാടനം പത്മശ്രീ ഒളിന്പ്യൻ ഷൈനി വിൽസനും പദ്ധതികളുടെ ഉദ്ഘാടനം ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജും നിർവഹിക്കും. ഫോർട്ട്ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫ്ഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു, റവ. ഫാ. സി.ഒ. വർഗീസ്, മാഗ് പ്രസിഡന്റ വിനോദ് വാസുദേവൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും. സെക്രട്ടറി എബി മാത്യു സ്വാഗതവും ട്രഷറർ രാജൻ അങ്ങാടിയിൽ നന്ദിയും പറയും.
കൂടുതൽ വിവരങ്ങൾക്ക്:
എബി മാത്യൂ - 832 276 1055
രാജൻ അങ്ങാടിയിൽ - 713 459 4704
ഷാജി പുളിമൂട്ടിൽ - 832 775 5366
റിപ്പോർട്ട്: ജീമോൻ റാന്നി