ഫിലഡൽഫിയ: സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഈ വർഷം മതബോധനസ്കൂൾ പന്ത്രണ്ടാംക്ലാസിൽ നിന്നും ഗ്രാജുവേറ്റുചെയ്ത് ഡിപ്ലോമ നേടിയ 19 യുവതീയുവാക്കളെ ആദരിച്ചു. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുന്പക്കീൽ ദിവ്യബലി അർപ്പിച്ച് പ്രത്യേക പ്രാർഥനകളും ഗ്രാജുവേറ്റ്സിനെ അëമോദിച്ചു അനുഗ്രഹപ്രഭാഷണവും നടത്തി.
സണ്ഡേസ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ ലളിതമായ ഗ്രാജുവേഷൻ ചടങ്ങ് മോഡറേറ്റു ചെയ്തു. പന്ത്രണ്ടാംക്ലാസ് അധ്യാപിക ഡോ. ബിന്ദു മെതിക്കളം ക്ലാസ് ഓഫ് 2021ന് ആശംസകളർപ്പിച്ചു. തുടർന്ന് ഗ്രാജുവേറ്റ്സിന് സർട്ടിഫിക്കറ്റും, പാരിതോഷികവും വികാരി ഫാ. കുര്യാക്കോസ് കുന്പക്കീൽ നൽകി ആദരിച്ചു.
അതോടൊപ്പം സിസിഡി പന്ത്രണ്ടാം ക്ലാസിൽനിന്നും ഈ വർഷം ബെസ്റ്റ് സ്റ്റുഡന്റ്് ആയി തെരഞ്ഞെടുക്കപ്പെട്ട ഏബെൽ ജോസഫ് ചാക്കോക്ക് ദിവംഗതനായ ജോസഫ് കാഞ്ഞിരക്കാട്ടുതൊട്ടിയിലിന്റെ സ്മരണാർഥം മതാധ്യാപകനായ ജോസഫ് ജയിംസിന്റെ മകനും, ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽസ് കന്പനി റിസേർച്ച് ഫാർമസിസ്റ്റും ആയ ഡോ. ജോസിൻ ജയിംസ് ഏർപ്പെടുത്തിയിരിക്കുന്ന 500 ഡോളർ വാർഷിക സ്കോളർഷിപ്പ് അവാർഡും, മെറിറ്റ് സർട്ടിഫിക്കറ്റും ഡോ. ജോസിൻ ജയിംസ് നൽകി.
2020-21ലെ എസ്എറ്റി പരീക്ഷയിൽ സിസിഡി പന്ത്രണ്ടാം ക്ലാസിൽ നിന്നും ഉന്നതവിജയം നേടിയ മേരിലിൻ പോൾ, തോമസ് മാത്യു തൂങ്കുഴി എന്നിവർക്ക് എസ്എംസിസി നൽകുന്ന കാഷ് അവാർഡുകൾ എസ്എംസ സി ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷാജി മിറ്റത്താനി, കൈക്കാരൻ ജോർജ് വി. ജോർജ് എന്നിവർ നൽകി ആദരിച്ചു. ഇടവക വികാരി ഫാ. കുര്യാക്കോസ് കുന്പക്കീൽ, കൈക്കാര·ാരായ ബിനു പോൾ, സജി സെബാസ്റ്റ്യൻ, പോളച്ചൻ വറീദ്, ജോർജ് വി. ജോർജ്, സെക്രട്ടറി ടോം പാറ്റാനിയിൽ, സണ്ഡേസ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ, വൈസ് പ്രിൻസിപ്പാൾ ജോസ് മാളേയ്ക്കൽ, മതാധ്യാപകരായ ഡോ. ബിന്ദു മെതിക്കളം, ജോസ് ജോസഫ്, ജോസഫ് ജയിംസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ