കുവൈറ്റ് സിറ്റി : രാജ്യത്തെ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ഇന്നലെ മാത്രം മാത്രമായി 1,935 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.30 ശതമാനമായി വർധിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കുവൈറ്റിൽ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 340,967 ആണ്. വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന 7 പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,877 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.23 ശതമാനമാണ്. 1,408 പേരാണ് ഇന്നലെ കോവിഡ് മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 321,293 കോവിഡ് മുക്തരായി. 17,797 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 227 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ