അബുദാബി: പൊതുഗതാഗത മേഖല കൂടുതൽ ജനകീയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. കൊടും ചൂടിൽ ബസുകൾക്കു വേണ്ടിയുള്ള കാത്തിരിപ്പു ഒഴിവാക്കാൻ ശീതികരിച്ച കാത്തിരുപ്പു കേന്ദ്രങ്ങളും, ബസുകളുടെ യാത്ര വിവരം തത്സമയം അറിയിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യയും നടപ്പിലാക്കിയിരിക്കുകയാണ് തലസ്ഥാന നഗരിയിലെ പൊതുഗതാഗത മേഖല.
185 എയർകണ്ടീഷൻഡ് ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കിയ അബുദാബി മുനിസിപ്പാലിറ്റിയുടെ കീഴിലെ സംയോജിത ഗതാഗത കേന്ദ്രം എമിറേറ്റിന്റെ വിവിധ പ്രദേശങ്ങളിൽ 25 പുതിയ എയർ കണ്ടീഷൻ കേന്ദ്രങ്ങളുടെ നിർമാണത്തിലാണിപ്പോൾ. എമിറേറ്റിൽ നിലവിൽ ശീതികരിച്ച 472 കാത്തിരിപ്പുകേന്ദ്രങ്ങളുണ്ട്.
യാത്രക്കാരുടെ എണ്ണവും ബസ് റൂട്ടുകളുടെ എണ്ണവും പ്രാധാന്യവുമനുസരിച്ചാണ് കാത്തിരുപ്പു കേന്ദ്രങ്ങൾ നിർമ്മിക്കുന്നത് . അബൂദബിയിൽ നിലവിൽ 769 പൊതുഗതാഗത ബസുകളാണ് നിരത്തിലുള്ളത്. പ്രതിദിനം 2,22,600 ട്രിപ്പുകൾ എന്ന നിലയിലാണ് ഇപ്പോൾ സർവീസുകൾ നടക്കുന്നത്. നീണ്ട കാത്തിരുപ്പ് ഒഴിവാക്കി പൊതുഗതാഗത ബസ് സേവനങ്ങൾ കൂടുതൽ സുഗമമായി ലഭ്യമാക്കാൻ ലക്ഷ്യമിട്ട് , സ്മാർട്ട് ഫോണുകൾ വഴി തത്സമയ ബസ് സമയം അറിയിക്കുന്നതിന് ഉതകുന്ന ഓഗ്മെൻറഡ് റിയാലിറ്റി എന്ന നൂതന സാങ്കേതികവിദ്യ ആരംഭിച്ചു കഴിഞ്ഞു റമൃയശ.ശരേ.ഴീ്.മല എന്ന ലിങ്കിലും അല്ലെങ്കിൽ, ബസ് സ്റ്റോപ്പു. സ്റ്റോപ്പുകളിൽ പതിച്ച ക്യൂ.ആർ കോഡ് സ്കാൻ ചെയ്തും, വെബ് സൈറ്റ് വഴിയും ഈ നൂതന സാങ്കേതിക സംവിധനത്തിന്റെ പ്രയോജനം നേടാവുന്നതാണ്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള