കുവൈറ്റ് സിറ്റി: ഇന്ത്യ ഇന്റർ നാഷനൽ സ്കൂൾ മംഗഫിന്റെ പുതിയ പ്രിൻസിപ്പലായി ഇന്ദു ലേഖ സുരേഷ് ചുമതലയേറ്റു. നിലവിലെ പ്രിൻസിപ്പാൽ സോഫി ജോണ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. 200ൽ വിദ്യാലയം ആരംഭിച്ച നാൾ മുതൽ ഇന്ത്യ ഇന്റർ നാഷനൽ സ്കൂളിൽ സെക്കൻഡറി വിഭാഗത്തിൽ അധ്യാപികയായും 2013 മുതൽ വൈസ് പ്രിൻസിപ്പാൽ ആയും സേവനം അനുഷ്ഠിച്ചു വരികയാണ് ഇവർ. സസ്യ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡിലും ഒന്നാം റാങ്കോടെയാണ് ഇന്ദു ലേഖ വിജയം കരസ്ഥമാക്കിയത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ