+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​സ്ട്ര​സെ​നെ​ക്ക വാ​ക്സി​നും ഫൈ​സ​ർ വാ​ക്സി​നും പു​തി​യ ബാ​ച്ചു​ക​ൾ കു​വൈ​റ്റി​ലെ​ത്തു​ന്നു

കു​വൈ​റ്റ് സി​റ്റി : അ​സ്ട്ര​സെ​നെ​ക്ക വാ​ക്സി​ന്‍റെ നാ​ലാം ബാ​ച്ചും ഫൈ​സ​ർ വാ​ക്സി​ന്‍റെ 22ാമ​ത് ബാ​ച്ച് തി​ങ്ക​ളാ​ഴ്ച കു​വൈ​റ്റി​ൽ എ​ത്തു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത
അ​സ്ട്ര​സെ​നെ​ക്ക വാ​ക്സി​നും ഫൈ​സ​ർ വാ​ക്സി​നും പു​തി​യ ബാ​ച്ചു​ക​ൾ കു​വൈ​റ്റി​ലെ​ത്തു​ന്നു
കു​വൈ​റ്റ് സി​റ്റി : അ​സ്ട്ര​സെ​നെ​ക്ക വാ​ക്സി​ന്‍റെ നാ​ലാം ബാ​ച്ചും ഫൈ​സ​ർ വാ​ക്സി​ന്‍റെ 22-ാമ​ത് ബാ​ച്ച് തി​ങ്ക​ളാ​ഴ്ച കു​വൈ​റ്റി​ൽ എ​ത്തു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് വാ​ക്സി​ന​ക​ളു​ടെ ല​ഭ്യ​ത കൂ​ടു​ന്ന​ത് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ൾ അ​ധി​ക​രി​പ്പി​ക്കാ​നും പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ 30 ല​ക്ഷ​ത്തോ​ളം ഡോ​സ് വാ​ക്സി​ൻ രാ​ജ്യ​ത്ത് ന​ൽ​കി ക​ഴി​ഞ്ഞ​താ​യാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ വാ​ക്സീ​ൻ നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​ത്. കൊ​റോ​ണ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന പോം​വ​ഴി മാ​ത്ര​മാ​ണ് രാ​ജ്യ​ത്തി​ന് മു​ന്നി​ലു​ള്ള​തെ​ന്നും സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ എ​ല്ലാ രാ​ജ്യ നി​വാ​സി​ക​ളും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ