+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്എംസിഎ കുവൈറ്റ് ബാലദീപ്തിക്ക് പുതിയ ഭാരവാഹികൾ

കുവൈറ്റ് സിറ്റി: എസ്എംസിഎ കുവൈറ്റിന്‍റെ പോഷക സംഘടനയായ (കുട്ടികളുടെ വിഭാഗം) ബാലദീപ്തി 20212022 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. എസ്എംസിഎ കുവൈറ്റിന്‍റെ നാലു ഏരിയകളിൽ നിന്നും ത
എസ്എംസിഎ കുവൈറ്റ് ബാലദീപ്തിക്ക് പുതിയ ഭാരവാഹികൾ
കുവൈറ്റ് സിറ്റി: എസ്എംസിഎ കുവൈറ്റിന്‍റെ പോഷക സംഘടനയായ (കുട്ടികളുടെ വിഭാഗം) ബാലദീപ്തി 2021-2022 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

എസ്എംസിഎ കുവൈറ്റിന്‍റെ നാലു ഏരിയകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെൻട്രൽ കമ്മറ്റി അംഗങ്ങളിൽ നിന്ന് നടത്തിയ ഇലക്ഷനിൽ അബ്ബാസിയ ഏരിയയിൽ നിന്നുള്ള നേഹ എൽസാ ജെയ്‌മോൻ, ബ്ലെസി മാർട്ടിൻ എന്നിവർ യഥാക്രമം പ്രസിഡന്‍റായും , സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഫഹാഹീൽ ഏരിയായിൽ നിന്നുള്ള അമല സോണി ബാബുവാണ് ട്രഷറർ, ഇമ്മാനുവേൽ റോഷൻ ജെയ്ബി - വൈസ് പ്രസിഡന്‍റ് (സിറ്റി ഫർവാനിയ ഏരിയാ), സാവിയോ സന്തോഷ് - ജോയിന്റ് സെക്രട്ടറി (സാൽമിയ ഏരിയാ) എന്നിവരാണ് ബാലദീപ്തിയുടെ മറ്റു കേന്ദ്ര ഭാരവാഹികൾ. ആഷ്‌ലി ആന്റണി (അബ്ബാസിയ), റയാൻ റിജോയ് (സിറ്റി ഫർവാനിയ), ലെന ജോളി (ഫഹാഹീൽ), ജോർജ് നിക്സൺ (സാൽമിയ) എന്നിവർ ബാലദീപ്തി ഏരിയാ കൺവീനർമാരായും ചുമതല ഏറ്റെടുത്തു.

ബാലദീപ്തി ചീഫ് കോർഡിനേറ്റർ ശ്രീമതി അനു ജോസഫ് പെരികിലത്ത് നൽകിയ ആമുഖ സന്ദേശത്തോടെയാണ് തിരഞ്ഞെടുപ്പ് യോഗം ആരംഭിച്ചത്. ഓൺലൈനിലൂടെ നടത്തിയ പ്രത്യേക തിരഞ്ഞെടുപ്പ് യോഗത്തിൽ നാല് ഏരിയാകളിൽ നിന്നുമുള്ള ബാലദീപ്തിയുടെ 65 പ്രവർത്തക സമിതി അംഗങ്ങൾ പങ്കെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അഡ്വ. ബെന്നി നാല്പതാംകളം, ഏരിയാ ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ ബിജു തോമസ് കലായിൽ (അബ്ബാസിയ), അലക്സ് റാത്തപ്പിള്ളി (ഫഹാഹീൽ), അനീഷ് തെങ്ങുംപള്ളി (സാൽമിയ), ജോഷി സെബാസ്റ്റ്യൻ (സിറ്റി ഫർവാനിയ) എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. എസ്.എം.സി.എ. പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ, ജനറൽ സെക്രട്ടറി അഭിലാഷ് ബി. ജോസ് അരീക്കുഴിയിൽ, ട്രഷറർ സാലു പീറ്റർ ചിറയത്ത്‌ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ബാലദീപ്തി ഏരിയാ കോർഡിനേറ്റർമാരായ ലിറ്റ്സി സെബാസ്റ്റ്യൻ (അബ്ബാസിയ), മനോജ് ഈനാശു (ഫഹാഹീൽ), അലക്സ് സിറിയക് (സാൽമിയ), ജോമോൻ ജോർജ് (സിറ്റി ഫർവാനിയ) എന്നിവരും തിരഞ്ഞെടുപ്പ് യോഗത്തിൽ സന്നിഹിതരായിരുന്നു.

ബാലദീപ്തിയുടെ രജത ജൂബിലി ആഘോഷിക്കുന്ന 2021-22 വർഷത്തിൽ നാട്ടിലും കുവൈറ്റിലും ഉള്ള നിർദ്ധ നരായ ഇന്ത്യൻ കുട്ടികൾക്കായി ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു വിദ്യാഭ്യാസ സഹായപദ്ധതി ആവിഷ്കരിക്കുവാനുള്ള നിർദ്ദേശം വന്നിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടികൾ അനുഭവിക്കുന്ന മാനസികസംഘർഷങ്ങൾ ലഘൂകരിക്കുവാൻ വേണ്ട പരിശ്രമങ്ങൾക്കും, കുട്ടികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുക എന്ന ലക്ഷ്യമാണ് മുന്നിൽ ഉള്ളതെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ