+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിന്‍റെ 60ാം വാർഷികത്തിന്‍റെ ഭാഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. 18 നു
കല കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യ - കുവൈറ്റ് നയതന്ത്ര ബന്ധത്തിന്‍റെ 60-ാം വാർഷികത്തിന്‍റെ ഭാഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി.

18 നു രാവിലെ 8 ന് അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടത്തിയ രക്തദാന ക്യാന്പ് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫയർ വിഭാഗം ഫസ്റ്റ് സെക്രട്ടറി കമാൽ സിംഗ് റാത്തോഡ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റിന്‍റെ 150ലധികം പ്രവർത്തകർ രക്തം ദാനം ചെയ്‌തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. അദാൻ ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്ക് സീനിയർ ജനറൽ ഡോ. മുഹമ്മദ് ജാബിർ, പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ എൻ. അജിത് കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സാമൂഹ്യ വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട് നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ