+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെക്‌സസില്‍ ഹാന്‍ഡ്ഗണ്‍ യഥേഷ്ടം കൊണ്ടു നടക്കാം; ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവച്ചു

ഓസ്റ്റിന്‍: വേണ്ടത്ര പരിശീലനമോ, ലൈസന്‍സോ, ഇല്ലാതെ പൊതുസ്ഥലങ്ങളില്‍ ഹാന്‍ഡ്ഗണ്‍ കൊണ്ടുപോകുന്നതിന് അനുമതി നല്‍കുന്ന ബില്ലില്‍ ജൂണ്‍ 16 നു ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ഒപ്പുവച്ചു.ഹൗസ് ബില്‍ 1927 നു വിധേയ
ടെക്‌സസില്‍ ഹാന്‍ഡ്ഗണ്‍ യഥേഷ്ടം കൊണ്ടു നടക്കാം; ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവച്ചു
ഓസ്റ്റിന്‍: വേണ്ടത്ര പരിശീലനമോ, ലൈസന്‍സോ, ഇല്ലാതെ പൊതുസ്ഥലങ്ങളില്‍ ഹാന്‍ഡ്ഗണ്‍ കൊണ്ടുപോകുന്നതിന് അനുമതി നല്‍കുന്ന ബില്ലില്‍ ജൂണ്‍ 16 നു ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ഒപ്പുവച്ചു.

ഹൗസ് ബില്‍ 1927 നു വിധേയമായി ഫെഡറല്‍ നിരോധിത സ്ഥലങ്ങളിലോ, സംസ്ഥാന നിരോധിത സ്ഥലങ്ങളിലോ ഒഴികെ എവിടെയും തോക്ക് കൊണ്ടു നടക്കുന്നതിനുള്ള അനുമതിയാണ് ഇതോടെ ലോണ്‍ സ്റ്റാര്‍ സ്റ്റേറ്റ് പൗരന്‍മാര്‍ക്ക് ലഭിച്ചിരിക്കുന്നത്.

തോക്ക് ആവശ്യമാണെന്ന് വാദിക്കുന്ന ഗണ്‍ റൈറ്റ്‌സ് ഗ്രൂപ്പിന്‍റെ വന്‍ വിജയമാണിതെന്ന് അവര്‍ അവകാശപ്പെടുമ്പോള്‍ തന്നെ സംസ്ഥാനത്തു ഗണ്‍ വയലന്‍സ് വര്‍ധിക്കാനെ പുതിയ ഉത്തരവ് ഉപകരിക്കൂ എന്ന് ബില്ലിനെ എതിര്‍ക്കുന്നവരും വാദിക്കുന്നു.

21 വയസിനു മുകളിലുള്ള ആര്‍ക്കും തോക്ക് കൈവശം വയ്ക്കാം എന്നുള്ളത് ഭയാശങ്കകള്‍ വര്‍ധിക്കുന്നതായി പുതിയ ഉത്തരവിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. ടെക്‌സസ് സംസ്ഥാനത്തു ഭരണഘടന അനുവദിക്കുന്ന അവകാശമാണ് പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

ടെക്‌സസ് സെനറ്റ് ഈ ബില്‍ പാസാക്കുന്നതിന് നിരവധി ഭേദഗതികള്‍ ചര്‍ച്ച ചെയ്തുവെങ്കിലും ഭൂരിപക്ഷ അംഗങ്ങളും നിബന്ധനകള്‍ ഇല്ലാതെ ഹാന്‍ഡ് ഗണ്‍ കൈവശം വയ്ക്കാമെന്ന് വാദിക്കുകയായിരുന്നു.

പെര്‍മിറ്റില്ലാതെ തോക്ക് കൈവശം വയ്ക്കാം എന്നതിനെ ഭൂരിപക്ഷം ടെക്‌സസ് വോട്ടര്‍മാരും എതിര്‍ക്കുന്നതായാണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് നടത്തിയ സര്‍വേ ചൂണ്ടികാട്ടിയത്.

അതേമസയം കൂട്ട വെടിവയ്പ് വര്‍ധിച്ചുവരുന്നതിനിടയില്‍ പുതിയ ഉത്തരവ് എങ്ങനെ ബാധിക്കുമെന്നുള്ളതു പ്രവചനാതീതമാണ്.

റിപ്പോർട്ട്: പി.പി.ചെറിയാന്‍