+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ അംബാസഡർ സിബി ജോർജ് ദാർ അൽ അതാർ ഇസ്ലാമിയ്യ സന്ദർശിച്ചു

കുവൈറ്റ് സിറ്റി: പ്രമുഖ സാംസ്കാരിക കേന്ദ്രമായ ദാർ അൽ അതാർ ഇസ്ലാമിയ്യയിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് സന്ദർശനം നടത്തി. പുരാതന ഇന്ത്യൻ ആഭരണ ശേഖരങ്ങൾ ഉൾപ്പെടെയുള്ള പുരാവസ്തുക്കൾ അദ്ദേഹവും ഭാര്യ ജോയ്സും
ഇന്ത്യൻ അംബാസഡർ സിബി ജോർജ് ദാർ അൽ അതാർ ഇസ്ലാമിയ്യ സന്ദർശിച്ചു
കുവൈറ്റ് സിറ്റി: പ്രമുഖ സാംസ്കാരിക കേന്ദ്രമായ ദാർ അൽ അതാർ ഇസ്ലാമിയ്യയിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് സന്ദർശനം നടത്തി. പുരാതന ഇന്ത്യൻ ആഭരണ ശേഖരങ്ങൾ ഉൾപ്പെടെയുള്ള പുരാവസ്തുക്കൾ അദ്ദേഹവും ഭാര്യ ജോയ്സും നോക്കിക്കണ്ടു.

ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിന്‍റെ 60-ാം വാർഷികം ആഘോഷത്തിനു മുന്നോടിയായാണ് അംബാസഡർ പൈതൃക കേന്ദ്രങ്ങളും സ്ഥാപനങ്ങളും പ്രമുഖ വ്യക്തികളെയും സന്ദർശിക്കുന്നത്.

നയതന്ത്ര വാർഷികാഘോഷത്തിൽ കുവൈറ്റിലെ പൈതൃക കേന്ദ്രങ്ങളെയും സാംസ്കാരിക സ്ഥാപനങ്ങളെയും പങ്കാളിയാക്കുമെന്ന് എംബസി വാര്‍ത്താകുറുപ്പില്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ