+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലബാർ ഡവലപ്മെന്‍റ് ഫോറം "സേവ് ബേപ്പൂർ പോർട്ട്' ആക്ഷൻ ഫോറം ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ അതിപുരാതന തുറമുഖങ്ങളിൽ ഒന്നായ ബേപ്പൂർ പോർട്ട് ഛിദ്രശക്തികളുടെ സ്ഥാപിത താൽപര്യങ്ങളിൽ കുടുങ്ങി ഇല്ലാതാവുകയാണ്. ലക്ഷദ്വീപുകളിലേക്കുള്ള ചരക്കു നീക്കങ്ങൾ മംഗലാപുരം തുറമുഖത്തേക്ക് മാറ്റിക്കഴിഞ്ഞു
മലബാർ ഡവലപ്മെന്‍റ് ഫോറം
ഇന്ത്യയിലെ അതിപുരാതന തുറമുഖങ്ങളിൽ ഒന്നായ ബേപ്പൂർ പോർട്ട് ഛിദ്രശക്തികളുടെ സ്ഥാപിത താൽപര്യങ്ങളിൽ കുടുങ്ങി ഇല്ലാതാവുകയാണ്. ലക്ഷദ്വീപുകളിലേക്കുള്ള ചരക്കു നീക്കങ്ങൾ മംഗലാപുരം തുറമുഖത്തേക്ക് മാറ്റിക്കഴിഞ്ഞു. ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുന്നു. തുറമുഖത്തുണ്ടായിരുന്ന പല സേവനങ്ങളും ഘട്ടംഘട്ടമായി വെട്ടിക്കുറക്കുകയാണ്. ദ്വീപിനെയും കേരളത്തെയും തമ്മിലകറ്റാനുള്ള നിഗൂഢ നടപടികൾ മലബാറിന്‍റെ സാമ്പത്തിക അടിത്തറ തകർക്കും.

തുറമുഖവും വിമാനത്താവളവും ഫാക്ടറികളും തൊഴിൽശാലകളും പതിറ്റാണ്ടുകൾ മുമ്പേ മലബാറിൽ ഉണ്ടായിരുന്നിട്ടും വളരാൻ വിടാതെ കൂമ്പ് വാട്ടുകയാണ് സ്ഥാപിത താൽപര്യക്കാർ ചെയ്യുന്നത്. കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണയും ഇതിന്‍റെ വലിയ ഉദാഹരണമാണ്. എംഡിഎഫ് പോലെയുള്ള സന്നദ്ധ സംഘടനകൾ പ്രതിരോധിച്ചിരുന്നില്ലെങ്കിൽ കരിപ്പൂർ വിമാനത്താവളം നമുക്കെന്നോ നഷ്ടമായിരുന്നേനെ.
ശബ്ദമുയർത്താൻ അമാന്തിച്ചാൽ കണ്ണൂതുറക്കുന്നതിനു മുമ്പേ എല്ലാം നഷ്ടപ്പെടും എന്ന തിരിച്ചറിവിലാണ് മലബാർ ഡവലപ്മെന്റ് ഫോറം ഫിഷറീസ് 'സേവ് ബേപ്പൂർ പോർട്ട്' സമിതി രൂപീകരിച്ചത്. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾക്കും പ്രത്യക്ഷസമരങ്ങൾക്കും എംഡിഎഫ് നേതൃത്വം നൽകും.

ബേപ്പൂർ എംഎൽഎ കൂടിയായ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലുള്ള
ബേപ്പൂർ മലബാറിന്‍റെ കവാടം പദ്ധതിക്ക് എംഡിഎഫ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. കണ്ടൈനർ ടെർമിനൽ, ഡ്രഡ്ജിംഗ്, മറൈൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റോഡ്-റെയിൽ കണക്ടിവിറ്റി, വിദേശ-സ്വദേശ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള മലബാറിലെ ടൂറിസം പോയിന്‍റുകൾ പരസ്പരം ബന്ധിപ്പിക്കുന്ന ബ്രഹത്തായ ജലഗതാഗത വികസനം എന്നിവ ഉൾകൊണ്ട 680 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്രസ്തുത പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, മറൈൻ എൻജിനീയറിംഗിന്‍റെ അധികച്ചുമതല ഉള്ള ഫിഷറീസ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലാണ്. മലബാർ ഡവലപ്മെന്‍റ് ഫോറവും പ്രസ്തുത മാസ്റ്റർ പ്ലാൻ നിർമാണത്തിൽ പങ്കാളികളാകുമെന്നു എംഡിഎഫ് പ്രസിഡന്‍റ് എസ്.എ അബുബക്കർ, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്കുനി സേവ് ബേപ്പൂർ പോർട്ട് കൺവീനർ സന്തോഷ് കുറ്റിയാടി എന്നിവർ അറിയിച്ചു

ബേപ്പൂർ തുറമുഖ വികസനത്തിൽ മലബാർ ഡവലപ്മെന്‍റ് ഫോറം നടത്തിയ പഠനങ്ങളും ആശയങ്ങളും പങ്കുവയ്ക്കുവാൻ ഫോറം പ്രതിനിധികൾ ഉടൻതന്നെ ടൂറിസം മന്ത്രി, തുറമുഖ വകുപ്പ് മന്ത്രി, കോഴിക്കോട് മേയർ, ജില്ലാ കളക്ടർ, മാരിടൈം ബോർഡ് ചെയര്മാൻ എന്നിവരുമായി ചർച്ചകൾ നടത്തും. പ്രസ്തുത വിഷയാസ്പദമായി വിവിധ സെമിനാറുകൾ സംഘടിപ്പിക്കാനും സമിതി തീരുമാനം എടുത്തു.

എംഡിഎഫ് പ്രസിഡന്‍റ് എസ്. എ അബൂബക്കർ അധ്യക്ഷത വഹിച്ച യോഗം ചെയർമാൻ യു.എ. നസീർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരിമാരായ ഗുലാം ഹുസൈൻ കൊളക്കാടൻ, സഹദ് പുറക്കാട്, ഹാരിസ് കോസ്മോസ്, എംഡിഎഫ് ഭാരവാഹികളായ, അമ്മാർ കിഴ് പറമ്പ് മുഹമ്മദ് അൻസാരി, , കബിർസലാല അഡ്വ: സുജാത വർമ്മ. അഷ്‌റഫ് കളത്തിങ്കൽപ്പാറ, ബാലൻ അമ്പാടി, പ്രത്യുരാജ് നാറാത്ത് പി.എ ആസാദ്, അഫ്സൽ ബാബു, കരിം വളാഞ്ചേരി, . മിനി എസ്സ് നായർ, ഫ്രാഫസർ സൈദലവി, നിസ്താർ ചെറുവണ്ണൂർ, ഫസ് ല ബാനു പി.ക്കെ, ഫ്രിഡാ പോൾ സജ്ന വേങ്ങേരി അബ്ബാസ് കളത്തിൽ, മുഹമ്മദ്.ഫാറുഖ് അഫ്സൽ ബാബു, ഷെബീർ കോട്ടക്കൽ, സലിം ചെറുവാടി വാസൻ നെടുങ്ങാടി ,മൊയ്തുപ്പ കോട്ടക്കൽ, എ.പി. മൊയ്തീൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി സ്വാഗതവും ട്രഷറർ സന്തോഷ് കുറ്റ്യാടി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ