+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ കോവിഡ് കേസുകൾ ഉയരുന്നു; 1,646 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റിൽ 1,646 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 334,216 ആയി . അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.22 ശതമാ
കുവൈറ്റിൽ കോവിഡ് കേസുകൾ ഉയരുന്നു;  1,646 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി : കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റിൽ 1,646 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 334,216 ആയി .

അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.22 ശതമാനമായി കുറഞ്ഞു.വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന അഞ്ച് പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,842 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.44 ശതമാനമാണ് .1,427 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ 315,645 പേർ കോവിഡ് മുക്തരായി. 16,729 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 196 പേരും ഉള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ