കുവൈറ്റ്: എസ്എംസിഎ കുവൈറ്റിന്റെ യുവജന വിഭാഗമായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് 2021-22 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സാൽമിയ ഏരിയയിൽ നിന്നുമുള്ള നാഷ് വർഗീസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. എസ്എംസിഎ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ അഡ്വ. ബെന്നി നാൽപതാംകളം സത്യ വാചകം ചൊല്ലിക്കൊടുത്തു. ബിബിൻ മാത്യു (സെക്രട്ടറി), ഷിന്േറാ ജോബ് (ട്രഷറർ), അനു ഡെലിൻ (പ്രോഗ്രാം കോർഡിനേറ്റർ), ബിബിൻ ജോർജ് (മീഡിയ കോഓർഡിനേറ്റർ) എന്നിവരാണ് സ്മിമം മറ്റു കേന്ദ്ര ഭാരവാഹികൾ. എല്ലാവരും പ്രസിഡന്റ് മുന്‍പാകെ സത്യപ്രതിജ്ഞ ചൊല്ലി ചുമതലകൾ ഏറ്റെടുത്തു. മനീഷ് മാത്യു (അബ്ബാസിയ) സ്വീറ്റി ആന്റണി (സിറ്റി ഫർവാനിയ), നിഖിൽ വർഗ്ഗീസ് (ഫഹാഹീൽ), റാഫി ആന്റണി (സാൽമിയ) എന്നിവരാണ് പുതിയ ഏരിയ കണ്‍വീനർമാർ.
നേരത്തെ സ്മിമിന്റെ പ്രത്യേക ചുമതലയുള്ള എസ്എംസിഎ വൈസ് പ്രസിഡന്റ് ഷാജിമോൻ ഈരേത്തറ നൽകിയ ആമുഖ സന്ദേശത്തോടെയാണ് തെരഞ്ഞെടുപ്പ് യോഗം ആരംഭിച്ചത്. സൂം ഓണ്‍ലൈൻ പ്ലാറ്റുഫോമിലൂടെ നടത്തിയ പ്രത്യേക തെരഞ്ഞെടുപ്പ് യോഗത്തിൽ സ്മിമം നാല് ഏരിയകളിൽ നിന്നുമുള്ള പ്രവർത്തക സമിതി അംഗങ്ങൾ പങ്കെടുത്തു. എസ്എംസിഎയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അഡ്വക്കേറ്റ് ബെന്നി നാല്പതാംകളം,ഇലക്ഷൻ കമ്മിഷൻ അംഗങ്ങളായ ബിജു തോമസ് കാലായിൽ , അലക്സ് റാത്തപ്പിള്ളി, അനീഷ് തെങ്ങുംപള്ളി, ജോഷി സെബാസ്റ്റ്യൻ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. എസ്എംസിഎ പ്രസിഡന്റ് ശ്രീ ബിജോയ് പാലാക്കുന്നേൽ, ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ, ട്രഷറർ സാലു പീറ്റർ ചിറയത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ