ടൊറന്റോ, കാനഡ: മിസിസാഗ സീറോ മലബാർരൂപതയിൽ വിശ്വാസപരിശീലനം പൂർത്തീകരിച്ച 93 യുവതീയുവാക്കളുടെ വെർച്വൽ ഗ്രാജുവേഷൻ പുതുമകൾകൊണ്ട് ശ്രദ്ധേയമായി. നമ്മുടെ ഹൃദയം ദൈവത്തിനു സമർപ്പിക്കുന്നതാണ് വിശ്വാസം എന്നതിന്റെ വാച്യാർഥം. എന്നാൽ ദൈവവുമായി സ്നേഹത്തിൽ ഉൗന്നിയ സുദൃഢമായ ഹൃദയൈക്യം ഉണ്ടാക്കാൻ കഴിയുന്പോൾ മാത്രമാണ് നമ്മുടെ വിശ്വാസം പൂർണമാകുന്നത് എന്ന് ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ.
രൂപതയിലെ 16 ഇടവകകളിൽ നിന്നും മിഷൻ കേന്ദ്രങ്ങളിൽ നിന്നും വിശ്വാസ പരിശീലനം പൂർത്തീകരിച്ച 93 യുവജനങ്ങളുടെ ഗ്രാജ്വേഷനോടനുബന്ധിച്ചു നടത്തിയ വെർച്യുൽ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ ജീവിതത്തിന്റെ പൂർണതയിൽ ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ, നാം നമ്മെ പൂർണമായി സമർപ്പിക്കുകയും, ദൈവവുമായി അത്യഗാധമായ സൗഹൃദം സ്ഥാപിക്കുകയുമാണ് വേണ്ടത്. ആ സ്നേഹവലയത്തിൽ നിന്നും അകന്നുപോകാതിരിക്കാനും ദൈവവുമായുള്ള സ്നേഹബന്ധത്തെക്കുറിച്ച് മറ്റുള്ളവരോട് പറയുവാനും പങ്കുവയ്ക്കുവാനും പുതിയ ഗ്രാജുവേറ്റുകൾക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
രക്ഷകനായ ക്രിസ്തുവിനെ കണ്ടെത്തുവാനുള്ള സുദീർഘമായ യാത്രയിലുടനീളം ലഭിച്ച അമൂല്യമായ വരദാനങ്ങൾ കൈവിട്ടുപോകാതിരിക്കാൻ യുവാക്കളോടൊപ്പം ജീവിക്കുന്ന ക്രിസ്തുവുമായുള്ള ചങ്ങാത്തം സഹായകരമാകട്ടെയെന്ന് മിസിസാഗ രൂപതാധധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ അധ്യക്ഷപ്രസംഗത്തിൽ ആഹ്വാനം ചെയ്തു. രൂപതയിലെ യുവജനപ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകുന്നതിനുമൂന്നു കർമ്മപാതകൾ അദ്ദേഹം പുതിയ ഗ്രാജുവേറ്റുകൾക്കു മുന്നിൽവച്ചു. സഭയുടെ പ്രേഷിത വിശ്വാസപരിശീലന മേഖലകളിൽ പ്രവർത്തിക്കുവാൻ ഉൗർജസ്വലതയോടെ കടന്നുവന്ന മുൻവിദ്യാർഥികൾ കൂടിയായ നാൽ പത്തിയൊന്നു യുവമതാധ്യാപകരെയും രൂപതാതലത്തിൽ കർമ്മനിരതരായ വോളന്റിയർമാരെയും അദ്ദേഹംമുക്തകണ്ഠം പ്രശംസിക്കുകയും, കൂടുതൽ യുവജനങ്ങൾ ഈമാതൃക പിന്തുടരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
വിശ്വാസ പരിശീലനകേന്ദ്രത്തിന്റെ പുതിയ ഡയറക്ടർ ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ പഠനംപൂർത്തിയാക്കിയ വിദ്യാർത്ഥികളെയും, മാതാപിതാക്കളെയും, അധ്യാപകരേയും അതിഥികളെയും സ്വാഗതംചെയ്തു.
ദിയകാവാലം (ഓട്ടവാ), തെരേസ് ദേവസ്യാ (കേംബ്രിഡ്ജ്) എന്നിവർ പഠനംപൂർത്തിയാക്കിയ വിദ്യാർത്ഥിനീ വിദ്യാർത്ഥികളെ അനുമോദിച്ചു ടോസ്റ്റ് സ്പീച് നടത്തി. പുതിയ ഗ്രാജുവേറ്റുകളുടെ പ്രതിനിധികളായി മെഘൻ ബിജു (ഹാമിൽട്ടണ്), ഡാനിയേൽ പോൾ (വിന്നിപെഗ്) എന്നിവർ ആശംസകൾക്കും ഉപചാരങ്ങൾക്കും സ്നേഹമസൃണമായ നന്ദിരേഖപ്പെടുത്തി.
രൂപതയെ പ്രതിനിധീകരിച്ചു വികാരി ജനറാൾ റവ. ഫാ. പത്രോസ് ചന്പക്കരയും, രക്ഷിതാക്കളുടെ പ്രതിനിധിയായി റിറ്റ്സണ് ജോസ് പുൽപ്പറന്പിലും (എഡ്മണ്ടൻ) വിശ്വാസപരിശീലനം വിജയകരമായി പൂർത്തിയാക്കിയ മുഴുവൻ വിദ്യാർത്ഥികൾക്കും അനുമോദനം അർപ്പിച്ചു.
ലണ്ടൻ സെന്റ് മേരിസ്ഇടവകയിലെ ജൂനോമരിയലിൻസും, ലിസ് മരിയലിൻസും ചേർന്ന് കേക്ക് മുറിച്ച് ആഹ്ളാദം പങ്കുവച്ചു. മുൻ ഡയറക്ടർ കൂടിയായ ഫാ. മാർട്ടിൻ അഗസ്റ്റിൻ മാണിക്കനാംപറന്പിൽ പുതിയ യുവ അസ്സോസിയേറ്റുകൾ വിശ്വാസ പരിശീലനം ശക്തിപ്പെടുത്തുന്നതിൽ നൽകുന്ന മുൻഗണനയ്ക്കും ക്രിയാത്മക പങ്കാളിത്തത്തിനും അനുമോദനങ്ങൾ അർപ്പിച്ചു.
ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ ചടങ്ങുകൾക്കൊടുവിൽ വിദ്യാർഥികൾക്ക് പ്രത്യേക ആശിർവാദം നൽകി, സഭയോടൊപ്പം ചേർന്നു വിവിധ പ്രവർത്തനരംഗങ്ങളിൽ കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ വീണ്ടും സ്വാഗതം ചെയ്യുകയുംചെയ്തു.
മിസിസാഗ സെന്റ്അൽഫോൻസാകത്തീഡ്രൽ ഇടവകയിലെ വിദ്യാർഥികളുടെ പ്രാരംഭ പ്രാർഥനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. വിന്നിപെഗ് സെന്റ് ജൂഡ് ഇടവകയിലെ വിദ്യാർഥികൾ ദേശീയഗാനവും, ഫോർട്ട് മക്മറി സെന്റ് തോമസ് മിഷനിലെ വിദ്യാർഥികൾ പേപ്പൽ ആന്തവും ആലപിച്ചു. അസോ. ഡയറക്ടർ സിസ്റ്റർ ജെസ്ലിൻ സി.എം.സി. കൃതജ്ഞത അർപ്പിച്ചു.
സെറിൻ ജോർജ് (വാൻകൂവർ), ക്രിസ്റ്റീന കണ്ണന്പുഴ (സ്കാർബറോ, ടൊറോണ്ടോ) എന്നിവരുടെ മികച്ച അവതരണം സദസിന്റെ പ്രശംസക്ക് അർഹമായി.
എപ്പാർക്കിയൽ കാറ്റെക്കെറ്റിക്കൽ കമ്മീഷൻ അംഗങ്ങങ്ങളായ ഷാന്റി പൗലോസ് (വാൻകൂവർ), സന്തോഷ് ജോർജ് (ഓട്ടവ), ജോസ് വർഗീസ് (സ്കാർബറോ, ടൊറോണ്ടോ), അജിമോൻ ജോസഫ് (ലണ്ടൻ), ജിഷി വാളൂക്കാരൻ (ഓഷവ) എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം