+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​നോ​ദ് കൊ​ണ്ടൂ​ർ ഫോ​മാ​യു​ടെ നേ​തൃ​ത്വ​നി​ര​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ഡി​ട്രോ​യി​റ്റ്: 2006ൽ ​ഹൂ​സ്റ്റ​ണി​ൽ ആ​രം​ഭി​ച്ച ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്കാ​സ് (ഫോ​മാ) എ​ന്ന സം​ഘ​ട​ന ഇ​ന്ന് ലോ​ക മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്ത​ന മി​
വി​നോ​ദ് കൊ​ണ്ടൂ​ർ  ഫോ​മാ​യു​ടെ നേ​തൃ​ത്വ​നി​ര​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
ഡി​ട്രോ​യി​റ്റ്: 2006-ൽ ​ഹൂ​സ്റ്റ​ണി​ൽ ആ​രം​ഭി​ച്ച ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്കാ​സ് (ഫോ​മാ) എ​ന്ന സം​ഘ​ട​ന ഇ​ന്ന് ലോ​ക മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വ് കൊ​ണ്ട് പേ​രും പെ​രു​മ​യും ആ​ർ​ജി​ച്ച സം​ഘ​ട​ന​യാ​യി വ​ള​ർ​ന്നു ക​ഴി​ഞ്ഞു. ഒ​രോ പു​തി​യ ഭ​ര​ണ സ​മി​തി വ​രു​ന്പോ​ഴും, പു​ത്ത​ൻ ആ​ശ​യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സം​ഘ​ട​ന​യ്ക്കു പു​തു ദി​ശ ന​ൽ​കാ​നും, കൂ​ടു​ത​ൽ സം​ഘ​ട​ന​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്നു എ​ന്നു​ള്ള​താ​ണ് ഫോ​മ​യു​ടെ വി​ജ​യ ര​ഹ​സ്യം. ഈ ​കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ലും, അ​മേ​രി​ക്ക​യി​ലും നാ​ട്ടി​ലു​മാ​യി ഒ​ട്ട​ന​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഫോ​മ​യ്ക്കു ചെ​യ്യു​വാ​നാ​യി എ​ന്നു​ള്ള​തും ചാ​രി​താ​ർ​ഥ്യം ന​ൽ​കു​ന്ന​താ​ണ്.

2014-16 ഫോ​മ​യു​ടെ ദേ​ശീ​യ സ​മി​തി​യം​ഗം, 2016-18 ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ര​ണ്ടു പ്രാ​വി​ശ്യം ന്യൂ​സ് ടീം ​ചെ​യ​ർ​മാ​ൻ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ച വി​നോ​ദ് കൊ​ണ്ടൂ​ർ, 2022-24 കാ​ല​ഘ​ട്ട​ത്തി​ലെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി, മാ​തൃ സം​ഘ​ട​ന​യാ​യ ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​ര രം​ഗ​ത്തേ​ക്ക് വ​രി​ക​യാ​ണ്.
2016-18ൽ ​ഫോ​മാ​യെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വേ​രു​റ​പ്പി​ക്കാ​നും ഫോ​മാ​യെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ എ​ഴു​തി, ലോ​ക മ​ല​യാ​ളി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​നും വി​നോ​ദി​ന് അ​വ​സ​രം ല​ഭി​ച്ചു.

ഈ ​ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ യു​വ​ജ​ന​ത​യു​ടെ​യും യു​വ​തി​ക​ളു​ടെ​യും മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു വ​രു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച ഫോ​മാ, ഇ​നി പ്രാ​യ​ഭേ​ദ​മെ​ന്യേ, മേ​ഖ​ലാ - രാ​ജ്യ വി​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ എ​ല്ലാ​വ​രേ​യും ഉ​ൾ​ക്കൊ​ണ്ടു കൊ​ണ്ട് ഒ​രു നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി കു​ടും​ബ സം​ഘ​ട​ന​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട​ണം. ഒ​ട്ട​ന​വ​ധി ത്യാ​ഗ​ങ്ങ​ൾ സ​ഹി​ച്ചു ഫോ​മ ആ​രം​ഭി​ച്ചു ഈ ​നി​ല​യി​ൽ എ​ത്തി​ച്ച ഒ​ട്ട​ന​വ​ധി പേ​ർ ഇ​ന്ന് പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഭി​ന്ന​ത​യ​ല്ല മ​റി​ച്ച് ഒ​രു​മ​യാ​ണ് സ്നേ​ഹ​വു​മാ​ണ് ഈ ​ഫോ​മാ കു​ടും​ബ​ത്തെ ന​യി​ക്കേ​ണ്ട​തെ​ന്ന് വി​നോ​ദ് കൊ​ണ്ടൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2008-10 ജോ​ണ്‍ ടൈ​റ്റ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ സ​മി​തി, ആ​ദ്യ​മാ​യി ഒ​രു അ​മേ​രി​ക്ക​ൻ ദേ​ശീ​യ സം​ഘ​ട​ന കേ​ര​ള​ത്തി​ൽ വീ​ടു​ക​ൾ വ​ച്ചു ന​ൽ​കി.

2010 - 12 ബേ​ബി ഊരാ​ളി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന്ന ഭ​ര​ണ സ​മി​തി, നാ​ട്ടി​ലേ​യും അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലേ​യും യു​വ​ത​ല​മു​റ​യെ യോ​ജി​പ്പി​ക്കു​ന്ന​തി​നാ​യി ബ്രി​ഡ്ജിം​ഗ് മൈ​ൻ​ഡ്സ് എ​ന്ന ആ​ശ​യം കൊ​ണ്ടു വ​ന്നു.

2012-14-ൽ, ​ജോ​ർ​ജ് മാ​ത്യൂ ഭ​ര​ണ​സ​മി​തി, ഗ്രാ​ൻ​ഡ് കാ​നി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യ് ചേ​ർ​ന്നു ന​ട​ത്തി​യ എ​ഗ്രി​മെ​ന്‍റി​ൽ, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ന​ട്ടെ​ല്ലാ​യ നേ​ഴ്സിം​ഗ് പ്ര​ഫ​ഷ​ണ​ൽ​സി​ന് ഉ​പ​രി പ​ഠ​ന​ത്തി​ന് ഫീ​സി​ന​ത്തി​ൽ വ​ൻ ഡി​സ്കൗ​ണ്ട് നേ​ടി കൊ​ടു​ത്തു.

2014-18 കാ​ല​ഘ​ട്ട​ത്തി​ൽ ബെ​ന്നി വാ​ച്ചാ​ച്ചി​റ​യു​ടെ​യും ടീ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഓ​ഖി ദു​ര​ന്ത നി​വാ​ര​ണ​ത്തി​ന് സ​ഹാ​യ​ഹ​സ്തം നീ​ട്ടി, ഒ​പ്പം ഫോ​മാ വു​മ​ണ്‍​സ് ഫോ​റം എ​ന്ന ഫോ​മാ​യു​ടെ പോ​ഷ​ക സം​ഘ​ട​ന, ഡോ: ​സാ​റാ ഈ​ശോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ചു.

2018-20-ൽ ​ഫി​ലി​പ്പ് ചാ​മ​ത്ത​ലി​ന്‍റെ​യും ടീ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യം കെ​ടു​തി​യി​ൽ മു​ങ്ങി​യ കേ​ര​ള​ത്തെ വീ​ടു​ക​ൾ വെ​ച്ചു ന​ൽ​കി​യും, ഭ​ക്ഷ്യ കി​റ്റു​ക​ൾ ന​ൽ​കി​യും കൈ ​പി​ടി​ച്ചു​യ​ർ​ത്തി.
ന​ട​പ്പു വ​ർ​ഷ​മാ​യ 2020-22-ൽ ​അ​നി​യ​ൻ ജോ​ർ​ജും ടീ​മും ഇ​തു വ​രെ കോ​വി​ഡു കാ​ല​ത്തെ നേ​രി​ടു​ന്ന പ്ര​വ​ർ​ത്തി ശ്ലാ​ഘ​നീ​യ​മാ​യി തു​ട​രു​ക​യാ​ണ്. ഏ​റ്റ​വും പ്ര​ശം​സ​നീ​യം, നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലേ​യും, നാ​ട്ടി​ലേ​യും രാ​ഷ്ട്രീ​യ​ത്തി​ലു​ള്ള​വ​രേ​യും, ബ​സി​ന​സ് രം​ഗ​ത്ത് ഉ​ള്ള​വ​രേ​യും, ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്ത് ഉ​ള്ള​വ​രേ​യും സൂം ​എ​ന്ന സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി ബ​ന്ധി​പ്പി​ക്കാ​നാ​യി എ​ന്നു​ള്ള​താ​ണ്.

2022-ൽ ​ന​ട​ക്കു​ന്ന ക​ണ്‍​വൻ​ഷ​നി​ൽ ന​ട​ക്കു​ന്ന ഇ​ല​ക്ഷ​നി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​ട്ടു മ​ത്സ​രി​ക്കു​ന്ന ത​നി​ക്ക് പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർഥി​ച്ചു.

കെ. കെ. വർഗീസ്