+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

12നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈറ്റ് സിറ്റി : ഓഗസ്റ്റ് മാസത്തോടെ 12നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് പ്രാദേശിക അറബി പത്രമായ അൽ ഖബാസ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്
12നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം
കുവൈറ്റ് സിറ്റി : ഓഗസ്റ്റ് മാസത്തോടെ 12നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് പ്രാദേശിക അറബി പത്രമായ അൽ ഖബാസ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനുമുന്പ് ഈ വിഭാഗത്തിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ വകുപ്പും. കുട്ടികൾക്ക് ഫൈസർ വാക്സിനാണ് നൽകുക. 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടിയുള്ള ബയോടെക്ക് ഫൈസറിന്‍റെ കൊറോണ വാക്സീനു യൂറോപ്യൻ മെഡിസിൻസ് ഏജൻസി ഇഎംഎ നേരത്തെ അംഗീകാരം നൽകിയിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ