കുവൈറ്റ്: നാല് പതിറ്റാണ്ടിലധികമുള്ള പ്രവാസജീവിതത്തിനു വിരാമമിട്ട് നാട്ടിലേക്ക് യാത്ര തിരിക്കുന്ന പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്റ സ്ഥാപക നേതക്കളിൽ ഒരാളായ ടി. എം. മോഹനന് പൽപക് യാത്രയയപ്പു നൽകി.
സൂം ആപ്പിലൂടെ സംഘടിപ്പിച്ച യാത്രയയപ്പു യോഗത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു. നിലവിൽ പൽപക് സാൽമിയ ഏരിയാ പ്രസിഡന്റായി പ്രവർത്തിച്ചു വരുന്ന അദ്ദേഹം പൽപകിന്റെ സ്ഥാപക ജനറൽ സെക്രട്ടറി, രക്ഷാധികാരി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ എന്നിങ്ങനെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സാമൂഹ്യ നന്മയ്ക്ക് മുൻതൂക്കം നൽകിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ യോഗത്തിൽ പങ്കെടുത്ത എല്ലാവരും പ്രകീർത്തിച്ചു.
പൽപക് പ്രസിഡന്റ് പ്രേംരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജിജു മാത്യു സ്വാഗതവും ട്രഷറർ ശ്രീഹരി നന്ദിയും പറഞ്ഞു. പൽപകിന്റെ ഉപഹാരം അദ്ദേഹത്തെ സന്ദർശിച്ച് ഭാരവാഹികൾ കൈമാറി.
റിപ്പോർട്ട്: സലിം കോട്ടയിൽ