കുവൈറ്റ് സിറ്റി : രാജ്യത്തെ കൊറോണ പ്രതിദിന രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരുവാൻ ആരോഗ്യ മന്ത്രാലയം മന്ത്രിസഭ യോഗത്തിൽ ആവശ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
വാണിജ്യ സമുച്ചയങ്ങളുടെയും റസ്റ്റോറന്റുകളുടെയും പ്രവർത്തന സമയം നീട്ടരുതെന്നും കൂടുതൽ കടുത്ത ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ ശുപാർശ ചെയ്തു. കൊറോണ വൈറസ് നിയന്ത്രണ വിധേയമാകുന്നത് വരെ ഇപ്പോഴത്തെ ആരോഗ്യ കർശന നടപടികൾ തുടരണമെന്ന് തന്നെയാണ് സൂചനകൾ. അതിനിടെ കുട്ടികളുടെ കളിപ്പാട്ട കടകളും ഹുക്ക സ്റ്റോറുകളും തുറക്കുന്നത് സംബന്ധിച്ച തീരുമാനവും നീട്ടിയതായി അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ