അറ്റ്ലാന്റ: അമേരിക്കയിലെയും കാനഡയിലേയും മലയാളികൾക്ക് വേണ്ടി നടത്തുന്ന സെമി കൽസിക്കൽ, സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ് മത്സരമായ "ഡാൻസ് ഡാൻസ് 2021'യിൽ 14 വയസിനും 25 വയസിനും ഇടക്കുള്ള എല്ലാവർക്കും പങ്കെടുക്കാവുന്ന ഓണ്‍ലൈൻ ഡാൻസ് മത്സരമാണ്.
അറ്റ്ലാന്റ ടാലന്റ് അരീനയുടെ കോർഡിനേറ്ററായ ജിജോ തോമസിന്റെ സ്വാഗതത്തോടെ തുടങ്ങിയ ചടങ്ങിൽ ബിജു തുരുത്തുമാലിൽ ഡാൻസ് ഡാൻസ് 2021 നെ കുറിച്ച് വിശദികരിച്ചു സംസാരിച്ചു.
അനിൽ നായരുടെ നേതൃത്വത്തിൽ എല്ലാ സംഘാടകരും ചേർന്നു നിലവിളക്കിനു തിരി കൊളുത്തി കിക്കോഫിന് തുടക്കം കുറിച്ചു . അറ്റ്ലാന്റയിലും, അമേരിക്കയിലും അറിയപ്പെടുന്ന നർത്തകിയും അറ്റ്ലാന്റ ടാലന്റ് അരീനയുടെ കോർഡിനേറ്ററുമായ അനില ഹരിദാസിന്റെ നൃത്തത്തോടെ പരിപാടിക്ക് ഉദ്ഘാടനം കുറിച്ചു.
ഏവരും കാത്തിരിക്കുന്ന ഈ മത്സരത്തിൽ സെമി കൽസിക്കൽ വിഭാഗത്തിലും സിനിമാറ്റിക് വിഭാഗത്തിലും 750 ഡോളറിന്റെ ഒന്നാം സമ്മാനവും, 500 ഡോളറിന്റെ രണ്ടാം സമ്മാനവും , 250ഡോളറിന്റെ മൂന്നാം സമ്മാനവും കൂടാതെ ഏറ്റവും ജനപ്രീതി നേടിയ ടീമിന് രണ്ടു വിഭാഗത്തിൽ നിന്നും പ്രത്യേക പുരസ്കാരങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഡാൻസ് ഡാൻസ് 2021ൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ടീം റെജിസ്ട്രേഷൻ ഫീ ആയ 25 ഡോളറിനോടൊപ്പം ജൂണ്‍ 30നകം അറ്റ്ലാന്റ ടാലന്റ് അരീനയുടെ ഫേസ്ബുക് പേജിൽ ഉള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
അറ്റ്ലാന്റ ടാലന്റ് അരീനയുടെ കോർഡിനേറ്റർ ഷാജി ജോണ്‍ നിർവഹിച്ച നന്ദി പ്രസംഗത്തോടെ ഡാൻസ് ഡാൻസ് 2021 കിക്കോഫ് പരിപാടി സമാപിച്ചു. അബൂബക്കർ സിദ്ധിഖ് ആയിരുന്നു പ്രോഗ്രാം എംസി ലോഗൻവില്ലിലുള്ള പാം പാലസ് റസ്റ്റോറന്റിൽ വച്ചാണ് ചടങ്ങ് നടത്തിയത്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം