ഷിക്കാഗോ: ഷിക്കാഗോ സെന്റെ തോമസ് സീറോ മലബാർ രൂപതയിലെ ക്നാനായ റീജണിന് അഭിമാനമായി ഡീക്കൻ ജോസഫ് (അങ്കിത്ത്) തച്ചാറ ജൂണ്‍ 12 ശനിയാഴ്ച കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിയുടെ കൈവെയ്പ് ശുശ്രൂഷ വഴി പൗരോഹിത്യ പട്ടം സ്വീകരിച്ചു.നവവൈദികൻ ഹൂസ്റ്റൻ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക തച്ചാറ മാത്യു ജിനു ദന്പതികളുടെ മകനാണ്.
കോട്ടയം എസ്എച്ച് മൗണ്ട് സെന്റ് സ്റ്റാനിസ്ലാവൂസ് സെമിനാരിയിൽ നിന്ന് മൈനർ സെമിനാരി പഠനവും ആലുവ മംഗലപ്പുഴ സെമിനാരിയിൽ നിന്ന് ഫിലോസഫി പഠനവും പൂർത്തിയാക്കിയ ശേഷം ക്നാനായ റീജണിന്റെ കീഴിൽ ഷിക്കാഗോ മണ്ടലെയ്ൻ സെമിനാരിയിൽ നിന്നും തിയോളജി പഠനവും പൂർത്തിയാക്കി. നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക് റീജണിന്റെ അജപാലന ശുശ്രൂഷക്കായിട്ടായിരിക്കും തച്ചാറ ജോസഫ് (അങ്കിത്ത്) അച്ചൻ നിയോഗിക്കപ്പെടുക.
ക്നാനായ കാത്തലിക്ക് റീജണിൽ നിന്ന് ആദ്യമായി അഭിഷേകം ചെയ്യപ്പെടുന്ന വൈദികൻ എന്ന നിലയിൽ കോട്ടയം അതിരൂപതയ്ക്കും സീറോ മലബാർ സഭയ്ക്കും ഇത് അഭിമാന മുഹൂർത്തമാണെന്ന് ക്നാനായ റീജണ്‍ വികാരി ജനറാൾ മോണ്‍സിഞ്ഞോർ തോമസ് മുളവനാൽ തന്റെ സന്ദേശത്തിൽ അറിയിച്ചു. നവവൈദികന് നൂറുകണക്കിന് ജനങ്ങളുടെ അനുമോദനങ്ങളും പ്രാർഥനകളും അടങ്ങുന്ന സന്ദേശങ്ങളാൽ വാട്ട്സ്ആപ്പ് മാധ്യമങ്ങൾ ഏറെ സജീവമായി.
റിപ്പോർട്ട് : സ്റ്റീഫൻ ചൊള്ളംന്പേൽ