ന്യൂഡൽഹി: ഇന്ത്യൻ വൈ എംസിഎ ദേശീയ വിദ്യാഭ്യാസ സമിതി യൂണിവൈ സഹകരണത്തിൽ ജൂണ്‍ 19 മുതൽ 25 വരെ ദേശീയ വായനാ വാരാചാരണം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. വിദ്യാഭ്യാസ സമിതി ചെയർമാൻ ഡോ. റോയ്സ് മല്ലശേരി അധ്യക്ഷത വഹിച്ച യോഗം വൈഎംസിഎ ദേശീയ പ്രസിഡന്റ് ജസ്റ്റീസ് ജെ.ബി. കോശി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ യുവാക്കളെ പുസ്തക ലോകത്തേക്ക് ആകർഷിക്കുക എന്നതാണ് ആചരണ ലക്ഷ്യം.
10 നും 30നും ഇടക്ക് പ്രായം ഉള്ള ഇന്ത്യൻ യുവാക്കൾക്കു 2020 ജനുവരി 1നും 2021 മെയ് 31നും ഇടയിൽ ഇന്ത്യൻ ഭാഷകളിലോ ഇംഗ്ലീഷിലോ പ്രസിദ്ധീകരിച്ച ബുക്കുകളുടെ വായനാ കുറിപ്പ് അതാതു ഭാഷകളിൽ തയാറാക്കി ജൂണ്‍ 25 നു മുൻപ് നാഷണൽ കൗണ്‍സിൽ ഓഫീസിൽ ymcamedia14@gmail.com എന്ന ഇമെയിൽ വിലാസത്തിൽ എത്തിക്കണം. അർഹരായ എല്ലാവർക്കും അവാർഡുകൾ നൽകും.