+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദേ​ശി​ക​ളു​ടെ രാ​ജ്യ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന നി​രോ​ധ​നം നീ​ട്ടി കൊ​റോ​ണ സു​പ്രീം​സ​മി​തി

കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന നി​രോ​ധ​നം മ​റ്റൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ
വി​ദേ​ശി​ക​ളു​ടെ രാ​ജ്യ​ത്തേ​ക്കു​ള്ള  പ്ര​വേ​ശ​ന നി​രോ​ധ​നം നീ​ട്ടി കൊ​റോ​ണ സു​പ്രീം​സ​മി​തി
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന നി​രോ​ധ​നം മ​റ്റൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ നീ​ട്ടി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 6,130 പു​തി​യ വൈ​റ​സ് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കേ​സു​ക​ൾ കൂ​ടു​ന്ന അ​വ​സ്ഥ​യി​ൽ വി​ദേ​ശി​ക​ൾ​ക്ക് രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത് കൊ​റോ​ണ​യെ നേ​രി​ടു​ന്ന​തി​ൽ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടാ​ക്കു​മെ​ന്ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ഭി​പ്രാ​യ​ത്തെ തു​ട​ർ​ന്നാ​ണ് കൊ​റോ​ണ സു​പ്രീം​സ​മി​തി​യു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നം നീ​ട്ടി​യ​ത്. തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ഇ​ത് സം​ബ​ന്ധ​മാ​യ അ​ന്തി​മ​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ