കുവൈറ്റ് സിറ്റി: ഇന്ത്യ - കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികത്തിന്റെ ഭാഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാന്പ് ജൂണ്‍ 18 വെള്ളിയാഴ്ച രാവിലെ എട്ടിന് അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടത്തപ്പെടും. രക്തദാന ക്യാന്പിൽ പേരുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള കല കുവൈറ്റിന്റെ പ്രവർത്തകർ രക്തം ദാനം ചെയ്യുമെന്ന് കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പത്ര കുറിപ്പിൽ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ