കുവൈറ്റ്: സാഹചര്യങ്ങളും ആവശ്യങ്ങളും കണ്ടറിഞ്ഞു ഇടപെടുക എന്നത് ഏറ്റവും ഉദാത്തമായ ഇസ്ലാമിക ദൗത്യമാണെന്നും അപരന് ആശ്വാസമരുളുന്ന സാന്ത്വന സേവന പ്രവർത്തനങ്ങൾ കൂടിയടങ്ങിയതാണ് മതത്തിന്റെ അകകാന്പ് എന്നും കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഖലീൽ അൽ ബുഖാരി പ്രസ്താവിച്ചു.
കോ വിഡ് മഹാമാരി വിതക്കുന്ന ഭീഷണിയുടെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആഹ്വാനത്തെ തുടർന്ന് നോർക്കയുമായി സഹകരിച്ച് ഐസിഎഫ് ഗൾഫ് കൗണ്‍സിൽ സ്ഥാപിക്കുന്ന ഓക്സിജൻ പ്ലാന്റിന്റെ കുവൈറ്റ് തല ധനസമാഹരണം വൻ വിജയമാക്കിയ കുവൈറ്റിലെ ഐസിഎഫ് പ്രവർത്തകരെ അനുമോദിക്കാൻ ചേർന്ന വെബ് കണ്‍വൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗൾഫ് കൗണ്‍സിൽ കമ്മിറ്റി നൽകിയ ടാർജറ്റിന്റെ ഇരട്ടിയോളം സംഖ്യ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് സ്വരുപിച്ച് മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച കുവൈറ്റ് ഐസിഎഫിന്റെ യൂണിറ്റ, സെൻട്രൽ, നാഷണൽ ഘടകങ്ങളിലെ മുഴുവൻ പ്രവർത്തകരെയും ഭാരവാഹികളെയും അദ്ദേഹം അനുമോദിച്ചു.
നാട്ടിൽ മരണമടഞ്ഞ കുവൈറ്റ് ഐസിഎഫ് മുൻ സാരഥി കെ.പി. അബൂബക്കർ ഹാജിയെ പ്രവർത്തക കണ്വൻഷൻ അനുസ്മരിക്കുകയുണ്ടായി. കുവൈറ്റ് ഐസിഎഫ് പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. ഐസിഎഫ് ഗൾഫ് കൗണ്‍സിൽ വെൽഫയർ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു . ഐസിഎഫ് ഗൾഫ് കൗണ്‍സിൽ അധ്യക്ഷൻ സയ്യിദ് ആറ്റക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സഖാഫി മന്പാട്, ഫിനാൻസ് സെക്രട്ടറി സയ്യിദ് ഹബീബ് തങ്ങൾ, മറ്റു ജി.സി. നേതാക്കളും ആശംസകളർപ്പിച്ചു. അബ്ദുല്ല വടകര സ്വാഗതവും സമീർ മുസ്ലിയാർ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍