സമീക്ഷ കോവെന്ററി ആൻഡ് വാർവിക്ക് ബ്രാഞ്ചിൽ നടന്ന ബിരിയാണി മേള ജാതി,മത വ്യത്യാസമില്ലാതെ ആളുകൾ നെഞ്ചേറ്റി. സമീക്ഷ പ്രവർത്തകർക്കൊപ്പം കൊവെൻട്രിയിലെ ഏഴുവയസുകാരൻ ആദി, പുലർച്ചെ 6 മുതൽ കൂടിയത് ഏവർകും ആവേശമായി. ബ്രിട്ടീഷ് വംശജ ഡെബ്ബി വില്യംസും സമീക്ഷ പ്രവർത്തകർക്കൊപ്പം കേരളത്തിനായി കൈകോർത്തു.
സമീക്ഷ യുടെ ബിരിയാണി ചലഞ്ചിനായി സ്വന്തം ഹോട്ടലും കിച്ചനും തുറന്നു കൊടുത്ത ഡോക്ടർ ബാൽ സിധുവും പത്നി ചരണ്‍ സിധുവും പ്രവർത്തകർക്ക് നൽകിയ സപ്പോർട്ട് എടുത്ത് പറയേണ്ടതാണ് . ഷെഫ് ഓണ്‍ ക്ലൗഡ് കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമ വിവേക് ജയരാജ്, സമീക്ഷയുടെ നാഷണൽ കമ്മിറ്റി അംഗം പ്രവീണ്‍, ക്ലിന്റ് തോമസ് , സമീക്ഷ യൂണിറ്റ് അംഗങ്ങളും യൂണിവേഴ്സിറ്റി സ്റ്റുഡന്റസും ആയ ഷിനു ഷിബു, നൗഫൽ സുൽത്താൻ, അജ്മൽ മുഹമ്മദ്സലീം, നെബിൽ അഫി എന്നിവരും ലിജു തോമസ്, വിശാൽ പട്ടേൽ സമീക്ഷ കൊവെൻട്രി ആൻഡ് വാർവിക്ക് ബ്രാഞ്ച് പ്രസിഡന്റ് ഏബ്രഹാം കുര്യൻ, ജുബിൻ അയ്യാരി, നാഷണൽ പ്രസിഡന്റ് സ്വപ്ന പ്രവീണ്‍, ലെസ്റ്റർഷെയറിലെ അജീഷ് കൃഷ്ണൻ, സുബിൻ സുഗുണൻ, അനീഷ് ജോസ്, അനു അംബി തുടങ്ങിയ പ്രവർത്തകരുടെ ഒരാഴ്ചയോളം നീണ്ട കഠിന പ്രയത്നമാണ് ഈ ബിരിയാണി മേളയെ ഒരു വൻ വിജയമാക്കി മാറ്റിയത്.
ഏകദേശം 570 ഓളം ബിരിയാണികളാണ് കൊവെൻട്രിയിലും സമീപ പ്രദേശങ്ങളിലും ആയി ഇവർ വിതരണം ചെയ്തത്. ലഭിച്ച തുകയിൽ നിന്നും ചിലവുകൾ കുറച്ച്, മിച്ചം വന്ന 1600 പൗണ്ട് കൊവെൻട്രി ആൻഡ് വാർവിക്ക് ബ്രാഞ്ച് സമീക്ഷ ദേശീയ കമ്മറ്റിക്ക് കൈമാറും.