+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാനഡയിലെ ഭീകരാക്രമണം അപലപനീയം:

ഒന്‍റാരിയോ: കാനഡയിലെ ഒന്‍റാരിയോ പ്രൊവിൻസിലെ ലണ്ടൻ നഗരത്തിൽ നടക്കാനിറങ്ങിയ ഒരു കുടുംബത്തെ ഇരുപതുകാരനായ യുവാവ് ട്രക്കിടിച്ച് കൊലപ്പെടുത്തിയ സംഭവത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നതായി കെഎംസിസി യുഎസ്എ ആൻഡ
കാനഡയിലെ ഭീകരാക്രമണം അപലപനീയം:
ഒന്‍റാരിയോ: കാനഡയിലെ ഒന്‍റാരിയോ പ്രൊവിൻസിലെ ലണ്ടൻ നഗരത്തിൽ നടക്കാനിറങ്ങിയ ഒരു കുടുംബത്തെ ഇരുപതുകാരനായ യുവാവ് ട്രക്കിടിച്ച് കൊലപ്പെടുത്തിയ സംഭവത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നതായി കെഎംസിസി യുഎസ്എ ആൻഡ് കാനഡ പ്രസിഡന്‍റ് യു. എ. നസീർ അഭിപ്രായപ്പെട്ടു.

ഇസ്ലാമോഫോബിയുടെ ഭാഗമായി നടത്തിയ ആസൂത്രിത കൊലപാതകത്തെ കാനഡയിലെ മുഴുവൻ ജനങ്ങളും ഒന്നിച്ചെതിർക്കാൻ പ്രഖ്യാപിച്ച കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലോക സമൂഹത്തിന് മുമ്പിൽ മാതൃകയും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ആത്മ വിശ്വാസം നൽകുന്ന നിലപാടാണ് എടുത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരവാദത്തിനെതിരെയും മത,വംശീയതെക്കെതിരെയും എന്നും നില കൊള്ളുകയും ശക്തിയുക്തം എതിർക്കുകയും ചെയ്യുന്ന സംഘടനയായിരിക്കും കേഎംസിസി എന്നും അദ്ദേഹം ഓർമിപ്പിച്ചു.

ലണ്ടൻ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചു ശനിയാഴ്ച 4 മണിക്ക് മിസ്സിസാഗ നഗരത്തിൽ വിവിധ സംഘടനകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ റാലിക്ക് കെ.എം.സി. സി യുടെ പിന്തുണ ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.‌

മുസ്‌ലിംകൾക്കിടയിൽ കടുത്ത ഭീതി ജനിപ്പിക്കാനാണ് ഭീകരാക്രമണം നടത്തിയത്‌. എന്നാൽ നമ്മുടെ സ്വത്വം സംരക്ഷിച്ചു കൊണ്ട് രാജ്യത്തിൻ്റെ നിയമമനുസരിച്ച് നിർഭയമായി ജീവിക്കാൻ ഇതര വിഭാഗങ്ങളുടെ എല്ലാ പിന്തുണയും നമുക്കുണ്ട് എന്നത് വിസ്മരിക്കാതെ അഭിമാനത്തോടെ ജീവിച്ച് ഭീകരതയെ നമുക്കൊരുമിച്ച് പരാജയപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.