+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലക്ഷദ്വീപ് ജനതയ്ക്കൊപ്പം പ്രവാസി സമൂഹം ഒരുമിച്ചു നിൽക്കും - പ്രവാസി ഐക്യദാർഢ്യ സംഗമം

റിയാദ്: ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ ലക്ഷദ്വീപിനൊപ്പം എന്ന ശീർശകത്തിൽ പ്രവാസി സാംസ്കാരിക വേദി റിയാദ് ലക്ഷദ്വീപ് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. ഓൺലൈൻ ആയി നടന്ന സംഗമം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്
ലക്ഷദ്വീപ് ജനതയ്ക്കൊപ്പം പ്രവാസി സമൂഹം ഒരുമിച്ചു നിൽക്കും - പ്രവാസി ഐക്യദാർഢ്യ സംഗമം
റിയാദ്: ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ ലക്ഷദ്വീപിനൊപ്പം എന്ന ശീർശകത്തിൽ
പ്രവാസി സാംസ്കാരിക വേദി -റിയാദ് ലക്ഷദ്വീപ് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. ഓൺലൈൻ ആയി നടന്ന സംഗമം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സാജു ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാനുള്ള ഭരണകൂടത്തിന്‍റെ തീരുമാനമാണ് ലക്ഷദ്വീപിൽ നടപ്പിലാക്കുന്നത്. ഒരു കുറ്റവാളിയും ഇല്ലാത്ത നാട്ടിൽ എന്തിനാണ് ഗുണ്ടാനിയമം? അതിനുത്തരമാണ് പുതിയ പാർപ്പിട പദ്ധതി. ഒരു ജനതയെ തെരുവിലിറക്കി തടങ്കലിലാക്കുന്ന ഭരണകൂട ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ ലക്ഷദ്വീപ് ജനതക്കൊപ്പം പ്രവാസി സമൂഹം ഒരുമിച്ചു നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപ് സ്വദേശിയും മാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഫാരിഷ ടീച്ചർ മുഖ്യാതിഥിയായിരുന്നു. ലക്ഷദ്വീപ് സമൂഹത്തിന്റെ അതിജീവന പോരാട്ടത്തിന് പിന്തുണ നൽകുന്ന പ്രവാസി മലയാളികളുടെ ചേർത്തു നിർത്തലും കരുതലും ദ്വീപ് ജനതക്ക് എന്നും ഊർജ്ജമാണെന്ന് അവർ പറഞ്ഞു.

പ്രവാസി സൗദി കോഡിനേഷൻ കൺവീനർ ഖലീൽ പാലോട് മുഖ്യപ്രഭാഷണം നടത്തി. പൊളിറ്റിക്കൽ സെൽ കൺവീനർ അജ്മൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. സത്താർ താമരത്ത് (കെ എം സി സി പ്രതിനിധി), സാമൂഹിക പ്രവർത്തകൻ ഹരികൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രവാസി സാംസ്‌കാരിക വേദി ആർട്സ് കൂട്ടായ്മയുടെ വ്യത്യസ്ത കലാ ആവിഷ്കാരങ്ങൾ അരങ്ങേറി. ജനറൽ സെക്രട്ടറി വി.എ സമീഉള്ള സ്വാഗതവും വെസ്റ്റ് മേഖല പ്രസിഡന്റ് ശിഹാബ് കുണ്ടൂർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ