+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വനിതാവേദി കുവൈറ്റ്‌ യാത്ര അയപ്പ്നൽകി

കുവൈറ്റ് സിറ്റി: നീണ്ട പ്രവാസ ജീവിതത്തിന് ശേഷം ജോലി സംബന്ധമായി ജർമനിയിലേക്ക് പോകുന്ന ടോളി തോമസിന് വനിതാവേദി കുവൈറ്റ് യാത്ര അയപ്പ് നൽകി. വനിതാവേദിയുടെ സജീവ പ്രവർത്തകയും കേന്ദ്ര കമ്മിറ്റി അംഗവുമായ
വനിതാവേദി കുവൈറ്റ്‌  യാത്ര അയപ്പ്നൽകി
കുവൈറ്റ് സിറ്റി: നീണ്ട പ്രവാസ ജീവിതത്തിന് ശേഷം ജോലി സംബന്ധമായി ജർമനിയിലേക്ക് പോകുന്ന ടോളി തോമസിന് വനിതാവേദി കുവൈറ്റ് യാത്ര അയപ്പ് നൽകി.

വനിതാവേദിയുടെ സജീവ പ്രവർത്തകയും കേന്ദ്ര കമ്മിറ്റി അംഗവുമായ ടോളി പ്രസിഡൻ്റ്, സെക്രട്ടറി തുടങ്ങി വനിതാവേദിയുടെ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.

പ്രസിഡന്‍റ് രമ അജിത്തിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ വെർച്ച്വൽ മീറ്റിംഗിൽ ആക്ടിംഗ് സെക്രട്ടറി ആശ ബാലകൃഷ്ണൻ സ്വാഗതവും ശുഭ ഷൈൻ ടോളി തോമസിനെ കുറിച്ചുള്ള ഒരു കുറിപ്പും അവതരിപ്പിച്ചു. പ്രവാസിക്ഷേമനിധി ബോർഡ്‌ ഡയറക്ടർ ബോർഡ്‌ അംഗം എൻ. അജിത്കുമാർ, കല കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ, വനിതാവേദി കുവൈറ്റ്‌ അഡ്വൈസറി ബോർഡ്‌ അംഗങ്ങളായ നാഗനാഥൻ, ടി. വി ഹിക്മത്, സജി തോമസ് മാത്യു, ലോക കേരളസഭ അംഗവും കലയുടെ സജീവ പ്രവർത്തകനുമായ സാം പൈനുംമൂട് വനിതാവേദി കുവൈറ്റ്‌ കേന്ദ്രകമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് കൺവീനേഴ്‌സ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ട്രഷറർ വത്സ സാം നന്ദി പറഞ്ഞു. ബിന്ദു ദിലീപ് അവതാരകയായി പ്രവർത്തിച്ചു.

റിപ്പോർട്ട്:സലിം കോട്ടയിൽ