+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് ഫോമ' എന്ന സന്ദേശം ഏറ്റെടുത്ത് അരിസോണ മലയാളി അസോസിയേഷനും

കേരളത്തെ കാക്കാനുള്ള ഫോമായുടെ സന്നദ്ധ ശ്രമങ്ങൾക്ക് കരുത്തും ഊർജ്ജവും പകർന്ന് അരിസോണ മലയാളി അസോസിയേഷൻ ജീവൻ രക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിന് പതിനായിരം ഡോളർ സംഭാവന നൽകും."ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് ഫോമ' എ
കേരളത്തെ കാക്കാനുള്ള ഫോമായുടെ സന്നദ്ധ ശ്രമങ്ങൾക്ക് കരുത്തും ഊർജ്ജവും പകർന്ന് അരിസോണ മലയാളി അസോസിയേഷൻ ജീവൻ രക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിന് പതിനായിരം ഡോളർ സംഭാവന നൽകും.

"ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് ഫോമ' എന്ന സന്ദേശവുമായി ഫോമയിലെ അംഗസംഘടനകളുമായി, കോവിഡിന്‍റെ കെടുതിയിൽ പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള ഫോമായുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാൻ എല്ലാ അംഗസംഘടനകളോടൊപ്പം അരിസോണ മലയാളികളും പ്രതിജ്ഞാ ബദ്ധമാണ്. അരിസോണ മലയാളി അസോസിയേഷന് സംഭാവനകൾ നൽകിയ എല്ലാവർക്കും അസോസിയേഷൻ നന്ദി അറിയിച്ചു.

വരും കാല സാമൂഹ്യ പ്രവർത്തനങ്ങളിലും എല്ലാവരുടെയും പങ്കുണ്ടാകണമെന്നും കേരളത്തോട് ഐക്യ ദാർഢ്യം കാണിക്കാൻ തയാറായ എല്ലാവർക്കും സ്നേഹാദരങ്ങൾ നേരുന്നുവെന്നും അരിസോണ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് സജിത്ത് തൈവളപ്പിൽ, സെക്രട്ടറി അമ്പിളി സജീവ്, ട്രഷറർ രശ്മി മേനോൻ , വൈസ് പ്രസിഡന്റ് സതീഷ് ജോസഫ്, ജോയിണ്ട് സെക്രട്ടറി ബിനു തങ്കച്ചൻ അറിയിച്ചു.

കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായ അരിസോണ മലയാളി അസോസിയേഷന് ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി. ഉമ്മന്‍, വൈസ് പ്രസിഡന്‍റ് പ്രദീപ് നായര്‍,ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ നന്ദി അറിയിച്ചു.