+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുമൻ ഇന്‍റർനാഷണലും ഇസഡ് ഡമാസോയും അമേരിക്കയിൽ ഡിസ്ട്രിബ്യൂഷൻ രംഗത്തേക്ക്

ഡാളസ് :ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സുമൻ ഇന്‍റർനാഷണൽ, ഇസഡ് ഡമാസോ എന്നീ കമ്പനികൾ തങ്ങളുടെ പ്രവർത്തന മേഖല അമേരിക്കയിലേക്കു വ്യാപിക്കുന്നതിന്‍റെ ഭാഗമായി ടെക്സസിൽ ചർച്ചകൾ നടത്തി. ഇരു കമ്പനികളു
സുമൻ ഇന്‍റർനാഷണലും ഇസഡ് ഡമാസോയും അമേരിക്കയിൽ ഡിസ്ട്രിബ്യൂഷൻ രംഗത്തേക്ക്
ഡാളസ് :ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സുമൻ ഇന്‍റർനാഷണൽ, ഇസഡ് ഡമാസോ എന്നീ കമ്പനികൾ തങ്ങളുടെ പ്രവർത്തന മേഖല അമേരിക്കയിലേക്കു വ്യാപിക്കുന്നതിന്‍റെ ഭാഗമായി ടെക്സസിൽ ചർച്ചകൾ നടത്തി. ഇരു കമ്പനികളുടെയും സി ഇഒ മാരായ സഹീർ മജീദ്, മുഹമ്മദ് സഖിർ എന്നിവർ ഡാളസിലെ വ്യവസായ പ്രമുഖനായ സണ്ണി മാളിയേക്കലുമായാണ് പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയത്.

രാജ്യാന്തര യാത്രയും റീട്ടെയിൽ വ്യവസായരംഗവും പൂർവ്വാധികം ശക്തി പ്രാപിക്കുകയും അമേരിക്കയും ചൈനയും തമ്മിലുള്ള ഇമ്പോർട്ട് ഡ്യൂട്ടിയും ചരക്ക് വിനിമയ പ്രശ്നങ്ങളും കണക്കിലെടുത്ത് അമേരിക്കയിലെ ഡിസ്ട്രിബൂഷൻ രംഗത്തേക്ക് കാലുറപ്പിക്കാനാണ് ദുബായ് കമ്പനികൾ ലക്ഷ്യമിട്ടിരിക്കുന്നത് .

അമേരിക്കൻ -മെക്സിക്കോ ബോർഡറിലുള്ള ലാറിഡോയിൽ മാനുഫാക്ചറിംഗ് കമ്പനി ആരംഭിക്കുന്നതിനാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി വ്യവസായികൾ ശ്രമിക്കുന്നത്. അമേരിക്കയിൽ ഒരേസമയം ഹൂസ്റ്റൺ ,ഡാളസ്,ന്യൂയോർക്ക് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ഡിസ്ട്രിബ്യൂഷൻ സപ്ലൈ ചെയിൻ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നതായി കന്പനി പ്രതിനിധികൾ അറിയിച്ചു. 50 മുതൽ 70 വരെ പ്രാദേശിക തൊഴിൽ സാധ്യത ക്രിയേറ്റ് ചെയ്യുന്ന ഈ പ്രസ്ഥാനത്തിന് നല്ല സ്വീകരണമാണ് പ്രാദേശിക ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നും ലഭിക്കുന്നതെന്നും അവർ അറിയിച്ചു.

കഴിഞ്ഞ15 വർഷത്തിലേറെയായി ദുബായിലും പ്രത്യേകിച്ച് ഇന്ത്യയിലും മാനുഫാക്ചർ യൂണിറ്റുകളുള്ള ഇരു കന്പനികളും അമേരിക്കയിൽ നിലവിലുള്ള ഇൻവെസ്റ്റ്മെൻറ് ഓപ്പർച്യൂണിറ്റി ആൻഡ് ജോബ് ക്രിയേഷൻ,രംഗത്തേക്ക് കടന്നുവരുന്നത് മലയാളികൾക്ക് അഭിമാനമാണെന്ന് സണ്ണി മാളിയേക്കൽ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ