+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി ജയപ്രകാശ് അനുസ്മരണം സംഘടിപ്പിച്ചു

റിയാദ് : കേളി കലാസംസ്കാരികവേദി കേന്ദ്രകമ്മിറ്റി മുൻ അംഗവും മലാസ് ഏരിയാ മുൻ സെക്രട്ടറിയും ഹാര യൂണിറ്റ് അംഗവുമായിരുന്ന ജയപ്രകാശിന്‍റെ നിര്യാണത്തിൽ മലാസ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടി
കേളി ജയപ്രകാശ് അനുസ്മരണം സംഘടിപ്പിച്ചു
റിയാദ് : കേളി കലാസംസ്കാരികവേദി കേന്ദ്രകമ്മിറ്റി മുൻ അംഗവും മലാസ് ഏരിയാ മുൻ സെക്രട്ടറിയും ഹാര യൂണിറ്റ് അംഗവുമായിരുന്ന ജയപ്രകാശിന്‍റെ നിര്യാണത്തിൽ മലാസ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.

കണ്ണൂർ മാവിലായി മുണ്ടയോട് സ്വദേശിയായ ജയപ്രകാശ് മേയ് അവസാനവാരം ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.

ഏരിയാ പ്രസിഡന്‍റ് ജവാദ് പരിയാട്ടിന്‍റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ഏരിയാ സെക്രട്ടറി സുനിൽ കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേളിയുടെ മുൻനിരയിൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുകയും ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥതയോടെ പൂർത്തിയാക്കുന്നതിനും പ്രവർത്തിച്ച മേഖലകളിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും ജയപ്രകാശിന് സാധിച്ചിരുന്നുവെന്ന് അനുശോചന പ്രമേയത്തിൽ അനുസ്‌മരിച്ചു.

കേളി മുഖ്യ രക്ഷാധികാരി സമിതി കൺവീനർ കെപിഎം സാദിഖ്, സമിതി അംഗങ്ങളായ ഗോപിനാഥ് വേങ്ങര, സതീഷ് കുമാർ, കേളി ആക്റ്റിംഗ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ, ജോയിന്റ് ട്രഷറർ സെബിൻ ഇക്‌ബാൽ, ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ നസീർ, മലാസ് രക്ഷാധികാരി ആക്റ്റിംഗ് സെക്രട്ടറി ഫിറോസ് തയ്യിൽ, കമ്മിറ്റി അംഗങ്ങളായ മുകുന്ദൻ, റിയാസ്, ഹുസൈൻ, അഷ്‌റഫ്‌ പൊന്നാനി, രക്ഷാധികാരി കമ്മിറ്റി മുൻ അംഗം നാസർ കാരക്കുന്ന്, ഹാര യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഹാര യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, മലാസ് ഏരിയാ കമ്മിറ്റി അംഗങ്ങൾ, രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.