ന്യൂയോർക്ക്: ഫോമയുടെ 2022-24 കാലയളവിൽ സംഘടനയെ വിജയകരമായി നയിക്കുവാൻ ന്യൂയോർക്കിൽ നിന്നും മത്സരിക്കുന്ന ഡോ. ജേക്കബ് തോമസിന് മലയാളി സമാജം ഓഫ് ന്യൂയോർക്കിന്റെ പൂർണ പിന്തുണ.
ഫോമയുടെ രൂപീകരണ നാളുകൾ മുതൽ ചെറുതും വലുതുമായ ഒട്ടനവധി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും എല്ലാം തന്നെ വളരെ വിജയകരമായി നടപ്പിലാക്കുവാൻ ഡോ. ജേക്കബ് തോമസിന് കഴിഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിന്റെ കഴിവും പ്രാഗത്ഭ്യവും ഫോമ എന്ന കരുത്തുറ്റ സംഘടനയെ മുന്നോട്ടു നയിക്കുവാൻ വളരെയേറെ സഹായിക്കുമെന്ന് മലയാളി സമാജം പ്രസിഡന്റ് ബേബി ജോസും യോഗത്തിൽ പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുകയും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
റിപ്പോർട്ട്: സജി എബ്രഹാം