ഡിട്രോയിറ്റ്: മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്റെ സാഹിത്യ പ്രവർത്തനങ്ങളിൽ ചുരുങ്ങിയ നാളുകൾകൊണ്ട് ശ്രദ്ധേയ സാന്നിധ്യമുറപ്പിച്ച സലിം മുഹമ്മദ് തന്റെ പ്രവർത്തി മണ്ഡലം ന്യൂജേഴ്സിയിലേക്ക് മാറ്റിയതിനെത്തുടർന്നു മിലൻ ഭാരവാഹികളും സുഹൃത്തുക്കളും ചേർന്ന് അദ്ദേഹത്തിനും ഭാര്യ ഷഹനക്കും മകനും ഹൃദ്യമായ യാത്രയയപ്പും അത്താഴ വിരുന്നും നൽകി ആദരിച്ചു.
മിലൻ ചെറുകഥാ പുരസ്കാരത്തിന്റെ അമരക്കാരനായി പ്രവർത്തിച്ചുവരുന്ന സലിം മലയാള സാഹിത്യരംഗത്തെയും ഭാഷാ ശാസ്ത്രത്തിലെയും ആധുനിക പ്രവണതകളെ അടുത്തറിയാൻ ശ്രമിക്കുകയും സൂക്ഷ്മമായി നിരൂപണം നടത്തുകയും ചെയ്യുന്ന ഒരു സാഹിത്യാസ്വാദകനാണ്. വിദ്യാർഥി കാലം മുതൽ കേരളത്തിലെ മലയാള ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതിയിരുന്ന അദ്ദേഹം ഇപ്പോൾ ഫോമയുടെ പി. ആർഒ ആയും പ്രവർത്തിച്ചു വരുന്നു.
പ്രസിഡന്റ് സുരേന്ദ്രൻ നായർ മിലൻ അംഗങ്ങളുടെ ആദരസൂചകമായി ഫലകം സമ്മാനിക്കുകയും അദ്ദേഹത്തിന്റെ സംഭാവനകളെ അഭിനന്ദിച്ചുകൊണ്ടു സെക്രട്ടറിയും എഴുത്തുകാരനുമായ അബ്ദുൽ പുന്നിയുർക്കുളം, മാത്യു ചെരുവിൽ, പ്രസന്ന മോഹൻ, ജയിൻ കണ്ണച്ചാംപറന്പിൽ, ജോർജ് വൻനിലം എന്നിവർ സംസാരിക്കുകയും ചെയ്തു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം