ന്യൂയോർക്ക്: "ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ' എന്ന സന്ദേശവുമായി കോവിഡ് മുക്ത കേരളത്തിനായി ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകുന്നതിനായുള്ള ഫോമയുടെ ശ്രമങ്ങൾക്ക് പിന്തുണയായി സൈമണ്‍ കോട്ടൂർ എണ്ണായിരം ഡോളർ സംഭാവന ചെയ്തു. അരിസോണയിലെ സണ്‍ഷൈൻ റെസിഡൻഷ്യൽ ഹോമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ഉടമസ്ഥനുമാണ് സൈമണ്‍ കോട്ടൂർ.
1999ൽ ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസിന്റെ എക്സപ്ഷനൽ സർവീസ് അവാർഡും, 2013 ൽ ഡിഫൻസ് സെക്രട്ടറിയുടെ പാട്രിയോട്ടിക് എംപ്ലോയർ അവാർഡും കരസ്ഥമാക്കിയിട്ടുള്ള സൈമണ്‍ കോട്ടൂർ ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.
ഫോമയുടെ ജനസേവന പ്രവർത്തനങ്ങൾ ലോക മലയാളികളുടെ ഇടയിൽ പ്രശംസനീയമാണെന്നും ഫോമയുടെ പ്രവർത്തനങ്ങളോട് സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും സൈമണ്‍ കോട്ടൂർ അറിയിച്ചു.
ഫോമയുടെ ജീവൻ രക്ഷാ ഉപകരണങ്ങൾ അയക്കാനുള്ള രണ്ടാംഘട്ട ശ്രമങ്ങൾ പുരോഗമിക്കുകയാണ് . കൂടുതൽ പേർ വെന്റിലേറ്ററുകളും, മറ്റു അനുബന്ധ ജീവൻ രക്ഷാ ഉപകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ജൂണ്‍ 30 നകം ആവശ്യമായത്ര ഉപകരണങ്ങൾ നാട്ടിൽ ആവശ്യമായവർക്കെത്തിക്കാനുള്ള ശ്രമങ്ങളാണ് ഫോമാ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ഫോമയുടെ പ്രവർത്തങ്ങളോട് സഹകരിച്ച സൈമണ്‍ കോട്ടൂരിനും, മറ്റുള്ളവരോടും ഫോമ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ നന്ദി അറിയിച്ചു.
റിപ്പോർട്ട്: ടി. ഉണ്ണികൃഷ്ണൻ