+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്പ​ക്കീ​ലി​ന് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ഹൃ​ദ്യ​മാ​യ വ​ര​വേ​ൽ​പ്പ്

ഫി​ല​ഡ​ൽ​ഫി​യ: സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ന്‍റെ ആ​റാ​മ​ത്തെ വി​കാ​രി​യും, ഫൊ​റോ​നാ​യു​ടെ കീ​ഴി​ൽ എ​ക്സ്റ്റ​ണ്‍ കേ​ന്ദ്ര​മാ​യു​ള്ള സെ​ന്‍റ് സെ​ബാ​സ്റ്
ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്പ​ക്കീ​ലി​ന് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ഹൃ​ദ്യ​മാ​യ വ​ര​വേ​ൽ​പ്പ്
ഫി​ല​ഡ​ൽ​ഫി​യ: സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ന്‍റെ ആ​റാ​മ​ത്തെ വി​കാ​രി​യും, ഫൊ​റോ​നാ​യു​ടെ കീ​ഴി​ൽ എ​ക്സ്റ്റ​ണ്‍ കേ​ന്ദ്ര​മാ​യു​ള്ള സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് മി​ഷ​ന്‍റെ ര​ണ്ടാ​മ​ത്തെ ഡ​യ​റ​ക്ട​റൂ​മാ​യി ജൂ​ണ്‍ ഒ​ന്നി​ന് ചു​മ​ത​ല​യേ​റ്റ റ​വ. ഫാ. കു​ര്യാ​ക്കോ​സ് കു​ന്പ​ക്കീ​ലി​ന് ഇ​ട​വ​ക​ജ​ന​ങ്ങ​ൾ ഹൃ​ദ്യ​മാ​യ വ​ര​വേ​ൽ​പ്പു ന​ൽ​കി.

ജൂ​ണ്‍ 6 ഞാ​യ​റാ​ഴ്ച കു​ര്യാ​ക്കോ​സ​ച്ച​നെ ദേ​വാ​ല​യ​ക​വാ​ട​ത്തി​ൽ കൈ​ക്കാ​രന്മാരാ​യ പോ​ള​ച്ച​ൻ വ​റീ​ദ്, ജോ​ർ​ജ് വി. ​ജോ​ർ​ജ്, സ​ജി സെ​ബാ​സ്റ്റ്യ​ൻ, ബി​നു പോ​ൾ, പാ​രി​ഷ് കൗ​ണ്‍​സി​ൽ, ഭ​ക്ത​സം​ഘ​ട​ന​ക​ൾ, മ​താ​ധ്യാ​പ​ക​ർ, ഇ​ട​വ​ക​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി​യ​ർ​പ്പ​ണ​ത്തി​നാ​യി അ​ച്ച​നെ കൈ​ക്കാ​ര·ാ​രും പാ​രീ​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളും, അ​ൾ​ത്താ​ര ശു​ശ്രൂ​ഷി​ക​ളും മ​ദ്ബ​ഹാ​യി​ലേ​ക്ക് ആ​ന​യി​ച്ച് കൈ​ക്കാ​രന്മാർ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു. ഇ​ട​വ​ക​യു​ടെ ഹാ​ർ​ദ്ദ​വ​മാ​യ സ്വാ​ഗ​തം കൈ​ക്കാ​ര·ാ​രാ​യ പോ​ള​ച്ച​ൻ വ​റീ​ദും, ബി​നു പോ​ളും ആ​ശം​സി​ക്കു​ക​യും, അ​ച്ച​ന്‍റെ പു​തി​യ അ​ജ​പാ​ല​ന​ദൗ​ത്യ​ത്തി​ന് എ​ല്ലാ​വി​ധ മം​ഗ​ള​ങ്ങ​ളും നേ​രു​ക​യും ചെ​യ്തു.

മാ​ന​ന്ത​വാ​ടി രൂ​പ​ത​യ്ക്കു​വേ​ണ്ടി 1986 മെ​യ് 13ന് ​ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് തൂങ്ക​ഴി​യി​ൽ നി​ന്നും തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ച ഫാ. കു​ര്യാ​ക്കോ​സ് കു​ന്പ​ക്കീ​ൽ പ​ന​മ​രം ക​ല്ലു​വ​യ​ൽ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​കാം​ഗ​മാ​ണ്. 9 സ​ഹോ​ദ​ര​ങ്ങ​ളി​ൽ ബ​ന​ഡി​ക്ടൈ​ൻ സ​ഭാം​ഗ​മാ​യ ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​ൻ ഫാ. ​ജ​യിം​സ് കു​ന്പ​ക്കീ​ൽ ഒ​എ​സ്ബി ഇ​ൻ​ഡ്യാ​ന​യി​ൽ 13 വ​ർ​ഷ​ങ്ങ​ളാ​യി സേ​വ​ന​മë​ഷ്ഠി​ക്കു​ന്നു. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ നാ​ട്ടി​ൽ ത​ന്നെ. മാ​താ​പി​താ​ക്ക​ൾ ജീ​വി​ച്ചി​രി​പ്പി​ല്ല.

മാ​ന​ന്ത​വാ​ടി​രൂ​പ​ത​യി​ലെ 8 സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ങ്ങ​ളി​ൽ 25 വ​ർ​ഷ​ങ്ങ​ളോ​ളം വി​കാ​രി​യാ​യി സേ​വ​ന​മനു​ഷ്ഠി​ച്ച​ശേ​ഷം ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​താ സേ​വ​ന​ത്തി​നാ​യി 2011 ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി​യ ഫാ. കുര്യാ​ക്കോ​സ് കു​ന്പ​ക്കീ​ൽ ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​താ കാ​ര്യാ​ല​യം, ഒ​ക്ല​ഹോ​മാ ഹോ​ളി ഫാ​മി​ലി, മ​യാ​മി കൊ​റ​ൽ സ്പ്രിം​ഗ്സി​ലു​ള്ള (ഫോ​ർ​ട്ട് ലോ​ഡ​ർ​ഡെ​യി​ൽ) ഒൗ​ർ ലേ​ഡി ഓ​ഫ് ഹെ​ൽ​ത്ത്, കാ​ലി​ഫോ​ർ​ണി​യ സാ​ൻ ബ​ർ​ണാ​ഡി​നോ​യി​ലു​ള്ള സെ. ​അ​ൽ​ഫോ​ൻ​സാ എ​ന്നീ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​കാ​രി​യാ​യി 10 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണി​പ്പോ​ൾ ഫി​ല​ഡ​ൽ​ഫി​യ ഇ​ട​വ​ക​യു​ടെ പു​തി​യ വി​കാ​രി​യാ​യി ചാ​ർ​ജെ​ടു​ത്തി​രി​ക്കു​ന്ന​ത്. കു​ന്പ​ക്കീ​ല​ച്ച​ന്‍റെ മൂ​ന്ന​ര​ദ​ശാ​ബ്ദ​ക്കാ​ല​ത്തെ പൗ​രോ​ഹി​ത്യ​ജീ​വി​ത​ത്തി​ലെ പ​ന്ത്ര​ണ്ടാ​മ​ത്തെ ഇ​ട​വ​ക​യാ​ണ് ഫി​ല​ഡ​ൽ​ഫി​യ; യു ​എ​സി​ലെ നാ​ലാ​മ​ത്തേ​തും.

ത​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഫാ. കുര്യാ​ക്കോ​സ് കു​ന്പ​ക്കീ​ൽ ത​നി​ക്ക് മു​ൻ​പു ഫി​ല​ഡ​ൽ​ഫി​യ ഇ​ട​വ​ക​യി​ൽ സേ​വ​നം ചെ​യ്ത ഫാ. ​ജേ​ക്ക​ബ് ക്രി​സ്റ്റി പ​റ​ന്പു​കാ​ട്ടി​ൽ, ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റം, ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​ക്കാ​പ്പ​റ​ന്പി​ൽ, ഫാ. ​ജോ​ണിക്കുട്ടി പു​ലി​ശേ​രി, ഫാ. ​വി​നോ​ദ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ എ​ന്നീ വി​കാ​രി​മാ​രെ​യും, 2005 ൽ ​ഇ​ട​വ​ക​യാകുന്ന​തി​നു​മു​ൻ​പു ര​ണ്ടു​പ​തി​റ്റാ​ണ്ടോ​ളം ഫി​ല​ഡ​ൽ​ഫി​യ സീ​റോ​മ​ല​ബാ​ർ മി​ഷ​നി​ൽ നി​സ്വാ​ർ​ത്ഥ​സേ​വ​നം ചെ​യ്ത സി​എം​ഐ സ​ഭാ വൈ​ദി​ക​രെ​യും മ​റ്റു അ​ൽ​മാ​യ​നേ​താ​ക്ക​ളെ​യും ന​ന്ദി​യോ​ടെ അനു​സ്മ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് മാ​ളേ​യ്ക്ക​ൽ