ജിദ്ദ : സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു സംഘപരിവാർ കേരളത്തിലേക്ക് കടത്തിയ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ധാർഷ്ട്യം നിറഞ്ഞ പ്രസ്താവനകൾ കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപിയുടെ കൈവെള്ളയിൽ ഒതുക്കിയത്തിന്റെ ബലത്തിലാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
സംസ്ഥാന രാഷ്ട്രീയത്തിൽ കുതിരക്കച്ചവടം നടത്താൻ പദ്ധതിയിട്ടതിന്റെ തെളിവുകളാണ് കള്ളപ്പണം കൈപ്പറ്റിയവരിൽ നിന്നും തട്ടിപ്പ് നടത്തിയവരിൽ നിന്നും ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഏതാനും നിയമസഭാ സീറ്റുകളിൽ വിജയിച്ചാൽ കേരളം ബി.ജെ.പി. ഭരിക്കുമെന്ന് സംഘപരിവാർ നേതാക്കൾ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് നടത്തിയ പ്രസ്താവനകൾ ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.
കുഴൽപ്പണക്കേസിലെ ഉന്നതരുടെ ബന്ധം പുറത്തു കൊണ്ട് വരാനും രാജ്യദ്രോഹികൾക്ക് നിയമപരമായ ശിക്ഷ ലഭ്യമാക്കുന്നതിനും സംസ്ഥാന സർക്കാർ തയാറാകണമെന്ന് സോഷ്യൽ ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു. സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കോയിസൻ ബീരാൻകുട്ടി, സി.വി. അഷ്റഫ്, മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, ഷാഫി കോണിക്കൽ, യാഹൂട്ടി തിറുവേഗപ്പുറ, ആഷിക് വയനാട്, റാസി കൊല്ലം, റഫീഖ് പഴമള്ളൂർ തുടങ്ങിയവർ സംബന്ധിച്ചു.
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ