കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ ആലപ്പുഴ മാവേലിക്കര സ്വദേശി ഷീജു ജേക്കബിന്റെ മൃതദേഹം തിങ്കളാഴ്ച ജെസിറ എയർവേയ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിലും ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെയാണ്.
മൃതദേഹം എയർപോർട്ടിൽ നിന്നും സ്വദേശത്തേക്കു കൊണ്ടുപോകാൻ നോർക്ക ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭാര്യ: വത്സമ്മ ഷീജു (സബ ആശുപത്രി ജീവനക്കാരിയാണ്). മക്കൾ : വിശാൽ ഗ്രെഗ് ഷീജു ജേക്കബ്, വർഷ ആൻ ഷീജു ജേക്കബ്.
റിപ്പോർട്ട്: സലിം കോട്ടയിൽ