ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ദേശീയ ഒണാഘോഷം ഓഗസ്റ്റ് 21 ശനിയാഴ്ച ഫിലഡൽഫിയയിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഒരുക്കുന്നു. ഫിലഡൽഫിയാ കണ്‍സ്റ്റാറ്റർ ഓപ്പണ്‍ എയർ സ്റ്റേഡിയത്തിന്റെ അതിവിശാലതയിലാണ് ദേശീയ ഒണാഘോഷം അരങ്ങേറുക.
അമേരിക്കയിൽ ദേശീയതലത്തിൽ സംഭാവനകൾ നൽകിയിട്ടുള്ള മലയാളി സാമൂഹ്യ സാംസ്കാരിക കലാ പ്രവർത്തകർ ഓണാഘോഷ പരിപാടികൾ അവതരിപ്പിക്കുന്നതിന് അണിനിരക്കും. മഹാമാരി വിതറിയ ദുഃഖനേരങ്ങളെ അകറ്റിയകറ്റി, മാനവസൗഹൃദത്തിന്റെ പൂപ്പുഞ്ചിരി സമ്മാനിക്കുന്ന നല്ലകാലത്തിന്റെ നാന്ദി കുറിക്കുകയാണ് കേരളാ ഫോറം ദേശീയ ഒണാഘോഷം ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ സൗഹൃദവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാലാ, ജനറൽ സെക്രട്ടറി സാജൻ വർഗീസ്, ട്രഷറാർ രാജൻ സാമുവേൽ, ഓണാഘോഷ ചെയർമാൻ വിൻസന്റ് ഇമ്മാനുവേൽ, ഓണാഘോഷ കോ ചെയർ ജോർജ് നടവയൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: (215 435 1015) , എക്സിക്യൂട്ടിവ് വൈസ് ചെയർമെൻ ഫീലിപ്പോസ് ചെറിയാൻ (215 605 7310), ജോർജ് ഓലിക്കൽ (215 873 4365 ), ജോബീ ജോർജ് (215 470 2400), ജോയിന്റ് സെക്രട്ടറി റോണി വർഗീസ് (267 213 544), അസോസിയേറ്റ് ട്രഷറാർ ലെനോ സ്കറിയാ (267 229 0355).
റിപ്പോർട്ട്: പി.ഡി. ജോർജ് നടവയൽ