മഹാമാരി കാലത്ത് കൂടുതൽ പേർ മരിക്കുന്നത് ഓക്സിജൻ കിട്ടാത്തതിനാലാണ്. റോം എന്ന മഹാനഗരത്തിൽ കോവിഡ് വളരെയധികം ബാധിക്കപ്പെട്ടു. തങ്ങളുടെ മുഖത്തു മാസ്ക് വച്ചു മടുത്ത കുട്ടികൾ ആകാംഷയിലാണ്, ഇനി എന്നാണ് തങ്ങളുടെ മുഖമെല്ലാം കാണിച്ച് സന്തോഷത്തോടെ പുറത്തിറങ്ങാൻ സാധിക്കുക.ഈ ചോദ്യത്തിൽ നിന്നും കൂടെയുള്ള മുതർന്നവർ മരങ്ങളെ പറ്റിയും വളരെ പച്ചപ്പുള്ള സ്വന്തം നാടിനെ കുറിച്ചുമെല്ലാം പറയുന്നത് കേട്ട് കുട്ടികൾ രൂപം കൊടുത്ത ആശയമാണ് ’02’. റോമിലെ കൾച്ചറൽ സൊസൈറ്റിയായ തിയെത്രോ ഇന്ത്യാനോ റോമായുടെ സഹായത്തോടെയാണ് ഹ്രസ്വചിത്രം പുറത്തിറക്കിയത്.
ഓരോ മനുഷ്യരും പ്രകൃതിയെ സ്നേഹിക്കണം. ഭൂമി എല്ലാ ജീവജാലങ്ങൾക്കും സന്തോഷത്തോടെ സ്വതന്ത്രമായി ജീവിക്കാനുള്ളതാണ്. നാം മരങ്ങൾ നട്ടുപിടിപ്പിയ്ക്കുകയും അവയെ സംരക്ഷിയ്ക്കുകയും ചെയ്യണം എന്ന് ഈ ഹ്രസ്വചിത്രം പറയാതെ പറയുന്നു.