ലണ്ടൻ: നമ്മുടെ പിറന്ന നാട്ടിൽ, ഏറ്റവും പ്രിയങ്കരരായിട്ടുള്ള നമ്മുടെ കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും കോവിഡ് മഹാമാരിയുടെ ദുരിതക്കയത്തിൽ വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ അവരെ സഹായിക്കുകയെന്നത് നമ്മുടെ കടമയാണെന്നത് മറന്ന് മുന്പോട്ട് പോകുവാൻ സാധിക്കുകയില്ല. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാവുകയും അത് കുഞ്ഞുകുട്ടികൾ മുതൽ എല്ലാവരെയും ബാധിക്കാനിടയുണ്ടെന്ന് വിദഗ്ദരുടെ മുന്നറിയിപ്പും നമ്മെ ഭയചകിതരാക്കുന്നു. ഈ അവസരത്തിൽ മറ്റെന്തിനുമപരിയായി കരുണയുടെ ചെറിയൊരു കരസ്പർശം നീട്ടുവാൻ യുക്മ ചാരിറ്റി ഫൗണ്ടേഷൻ യുകെ മലയാളി സമൂഹത്തിന് മുന്നിൽ കൂടുതൽ സജീവമായി പ്രവർത്തിക്കുക വഴി പരമാവധി തുക സ്വരൂപിച്ച് നാട്ടിലെത്തിക്കുകയെന്ന ദൗത്യം ഏറ്റെടുക്കുകയാണ്.
സ്വപ്നങ്ങൾ തകർത്തെറിഞ്ഞുകൊണ്ട് കോവിഡ് താണ്ഡവമാടുന്പോൾ, കേഴുന്ന കേരളത്തെ ചേർത്ത്പിടിക്കാൻ യുക്മ യുകെ മലയാളികളോട് കാരുണ്യത്തിനായി അഭ്യർഥിച്ചിരുന്നു.
യുക്മയുടെ ജീവകാരുണ്യ വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കേരളത്തിന്റെ കോവിഡ് അതിജീവനത്തിനായുള്ള തുക സമാഹരിക്കുന്നത്. പ്രധാനമായും യുകെ മലയാളികളുടെ കരുതലും സഹായവുമാണ് യുക്മ ലക്ഷ്യം വക്കുന്നത്. ഇതിലേക്കായി സംഭാവന ചെയ്യപ്പെടുന്ന തുകയുടെ ഇരുപത്തഞ്ച് ശതമാനം ന്ധഗിഫ്റ്റ് ടാക്സ്ന്ധ ഇനത്തിൽ സർക്കാരിൽനിന്നും അധികമായി ലഭിക്കുവാൻ അവസരം ഉള്ളതിനാൽ വിർജിൻ മണി ന്ധജസ്റ്റ് ഗിവിംഗ് സംവിധാനത്തിലൂടെയാണ് ധനസമാഹരണം നടത്തുന്നത്.
നമ്മുടെ കുടുംബാംഗങ്ങൾ, സഹൃത്തുക്കൾ എന്നിങ്ങനെ നിരവധി പേർ കോവിഡിന്റെ മാരകതാണ്ഡവത്തിൽ രോഗബാധിതരാവുകയും കുറെയേറെപ്പേർ നമ്മെ എന്നന്നേക്കുമായി വിട്ടു പോകുകയും ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നമ്മുടെ സങ്കൽപത്തിനുമപ്പുറമുള്ള ഒരു അവസ്ഥയിൽ നമ്മുടെ ജ·നാടിനെ ചേർത്തു പിടിക്കുകയെന്നത് നമ്മുടെ കർത്തവ്യമാണെന്ന് കരുതുകയാണ്.
യുക്മ ചാരിറ്റി ഫൗണ്ടേഷൻ കേരളത്തിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാന്ത്വനമേകാൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹായവും സഹകരണവും നൽകുവാൻ എല്ലാവരുടെ മുന്നിലും വിനയപൂർവം കൈ നീട്ടുന്നു. നാട്ടിൽ രോഗികളായിരിക്കുന്നവർക്ക് മരുന്ന്, ഓക്സിജൻ, ആശുപത്രി സൗകര്യങ്ങൾ, ഭക്ഷണം തുടങ്ങി വിവിധ മേഖലകളിൽ സർക്കാരിന് പിന്തുണയേകാൻ ജാതി മത രാഷ്ട്രീയ വർഗ വർണ വിത്യാസമില്ലാതെ ഒന്നായി പ്രവർത്തിച്ച് ഈ പ്രതിസന്ധി മറികടക്കുവാൻ എല്ലാ യുകെ മലയാളി സുഹൃത്തുക്കളോടും യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ഷാജി തോമസ് - 07737736549
ടിറ്റോ തോമസ് - 07723956930
വർഗീസ് ഡാനിയേൽ - 07882712049
ബൈജു തോമസ് - 07825642000
കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യുകെ മലയാളികളോട് വീണ്ടും സഹായാഭ്യർഥനയുമായി യുക്മ
10:28 PM Jun 07, 2021 | Deepika.com