ഡാളസ്: സെപ്റ്റംബറിൽ ഷിക്കാഗോയിൽ വച്ചു നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നോർത്ത് ടെക്സസ്, ഡാളസ് ചാപ്റ്ററിൽ തുടക്കം കുറിച്ചു. പുതിയ ഐപിസിഎൻഎ പ്രസിഡന്റ് ബിജു കിഴക്കേകുറ്റിന് ചാപ്റ്റർ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.
ജൂണ്‍ 7 ഞായറാഴ്ച ഗാർലന്റിലുള്ള ഇന്ത്യൻ ഗാർഡൻസിൽ ചേർന്ന ചാപ്റ്റർ പ്രവർത്തക യോഗത്തിൽ പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും, പ്രത്യേകിച്ചു മാധ്യമ രംഗത്തെ സഹപ്രവർത്തകരുടെയും വേർപാടിൽ ആദരാജ്ഞലി അർപ്പിച്ചുകൊണ്ടാണ് യോഗനടപടികൾ ആരംഭിച്ചത്.
ഒന്നര വർഷത്തിനുശേഷം ആദ്യമായാണ് ഇൻ പേഴ്സണ്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നതിനും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നതിനും അവസരം ലഭിച്ചതെന്ന് പ്രസിഡന്റ് ചൂണ്ടികാട്ടി. കോവിഡാനന്തര അമേരിക്കയുടെ തിരിച്ചുവരവിന് മാധ്യമങ്ങൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകൾക്ക് നിർണായക പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനസിക തകർച്ച നേരിടുന്ന നിരവധി പേർ മലയാളി സമൂഹത്തിൽ തന്നെയുണ്ടെന്നും അവരെ ജീവിതത്തിലേക്കു വീണ്ടും കൈപിടിച്ചുയർത്തുന്നതിന് ഉതകുന്ന ബോധവൽക്കരണം മാധ്യമങ്ങൾ നിർവഹിക്കണമെന്നും സണ്ണി അഭിപ്രായപ്പെട്ടു.
ഐപിസിഎൻഎ ദേശീയ പ്രവർത്തനങ്ങളെ കുറിച്ചു നാഷനൽ ജോ. സെക്രട്ടറി ബിജിലി വിശദീകരിച്ചു. കോവിഡിനെ തുടർന്ന് ജനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചു ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കണമെന്ന് പി. പി. ചെറിയാന്റെ നിർദേശം യോഗം അംഗീകരിച്ചു. സാം മാത്യു, ഫിലിപ്പ് തോമസ് (പ്രസാദ്), ബെന്നി ജോണ്‍, സജി സ്റ്റാർലൈൻ എന്നിവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു. ഗാർലന്റ് സിറ്റി കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച പി. സി. മാത്യുവിനെ യോഗം അഭിനന്ദിക്കുകയും, ആശംസകൾ അർപ്പിക്കുകയും ചെയ്തു.
റിപ്പോർട്ട്: പി.പി. ചെറിയാൻ