ന്യൂഡൽഹി: കോവിഡ് പ്രതിരോധം ആയൂർവേദത്തിലൂടെ എന്ന വിഷയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോട്ടക്കൽ ആര്യ വൈദ്യശാലയുടെ സഹകരണത്തോടെ വെബിനാർ സംഘടിപ്പിച്ചു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ സൂമിലൂടെ സംഘടിപ്പിച്ച വെബിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് കേരളാ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഐഎഎസ് സംസാരിച്ചു. കോട്ടക്കൽ ആര്യ വൈദ്യശാല ചീഫ് ക്ലിനിക്കൽ റിസർച്ച് ഡോ. രമേശ് പി.ആർ, സീനിയർ ഫിസിഷ്യനും ഡൽഹി ബ്രാഞ്ച് മാനേജരുമായ ഡോ ശ്രീനിവാസ പാണ്ഡെ, ഡെപ്യൂട്ടി ഫിസിഷ്യൻ - എ.എച്ച് & ആർ.സി. ഡൽഹി ഡോ. മാലിനി എന്നിവർ സംസാരിച്ചു. തുടർന്ന് ശ്രോതാക്കൾ ഉന്നയിച്ച സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി നൽകി.
അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി സ്വാഗതവും പ്രതിമാസ പ്രോഗ്രാം കണ്‍വീനർ കെ.എസ് അനില നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ.വി. അവതാരകനായിരുന്നു.
റിപ്പോർട്ട്: പി.എൻ. ഷാജി