ചവറ : സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു രണ്ടുപേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികനായ ചവറ മേക്കാട് റോസ് കോട്ടേജിൽ ജെറോം ഫെർണാണ്ടസ് (65)ആണ് മരിച്ചത്. ജെറോമിന്റെ ഒപ്പമുണ്ടായിരുന്ന മകൾ ജോസ്ഫിൻ (32), ജോസ്ഫിന്റെ മകൾ ജുവാൻ(ആറ്) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റ ഇരുവരും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ജുവാന്റെ പരിക്ക് ഗുരുതരമാണ്.
ഇന്നലെ രാവിലെ 9.45ന് നീണ്ടകര ജംഗ്ഷന് സമീപമായിരുന്നു അപകടം. ഡോക്ടറെ കാണിക്കുവാൻ വേണ്ടി ജുവാനെയും കൊണ്ട് കൊല്ലത്തെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്.
അപകടത്തെ തുടർന്ന് ജെറോം കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് തൽക്ഷണം മരിയ്ക്കുകയായിരുന്നു. ജോസ്ഫിനും ജുവാനും റോഡിന്റെ കിഴക്കുഭാഗത്തേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. മരിച്ച ജെറോം വർഷങ്ങളായി ഗൾഫിൽ ആയിരുന്നു നാട്ടിലെത്തിയശേഷം വീടിനോട് ചേർന്ന് ബിസിനസ് നടത്തിവരികയാണ്.
ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ചവറ കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ നടക്കും.
ഭാര്യ ത്രേസ്യ ജെറോം. മക്കൾ: ഡൈനീഷ്യസ് ജെറോം (ജിമ്മി). ജോസ്ഫിൻ. മരുമക്കൾ : സുബിൻ ബെൻസിഗർ, നിമ്മി ജിമ്മി.