മംഗലംഡാം : സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന ദേവാലയത്തിലെ സ്നേഹ വീടുകളുടെ സമർപ്പണവും ക്രിസ്മസ് സംഗീത സായാഹ്നവും നാളെ വിവിധ പരിപാടികളോടെ നടക്കും.
വൈകീട്ട് ആറിന് നടക്കുന്ന വർണാഭമായ പരിപാടിയിൽ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് വീടുകളുടെ താക്കോൽദാന കർമം നിർവഹിച്ച് ക്രിസ്മസ് സായാഹ്നം ഉദ്ഘാടനം ചെയും.
ഇടവകയിലെ ഭവന രഹിതരായ 10 കുടുംബങ്ങൾക്കാണ് വീട് നിർമിച്ചു നല്കുന്നത്. ഇതിൽ ആറ് വീടുകളുടെ നിർമാണം പൂർത്തിയായി. മറ്റു വീടുകളുടെ നിർമാണം പല ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.
രൂപതയിലെ സാൻജോ ഭവന പദ്ധതി വഴിയും മംഗലംഡാമിലെ ഫ്രണ്ട്സ് ക്ലബ്, കൊല്ലത്താഴെ കുടുംബം, പാലക്കൽ കുടുംബം മറ്റു ഇടവകാംഗങ്ങൾ, സുമനസുകൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് വീടുകളുടെ നിർമാണം വിജയിപ്പിക്കാൻ കഴിഞ്ഞതെന്ന് വികാരി ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ പറഞ്ഞു.
എട്ട ുലക്ഷം രൂപ മുതൽ പത്ത് ലക്ഷം രൂപ വരെ ചെലവിലാണ് വീട് നിർമാണം.
പൗരോഹിത്യത്തിന്റെ 25 വർഷങ്ങൾ പിന്നിടുന്ന കാലയളവിൽ തന്നെ കൂട്ടായ സംരംഭത്തിലൂടെ ഭവന പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ പറഞ്ഞു.
ഇടവകയിലെ കുടുംബ യൂണിറ്റ് വാർഷികങ്ങളുടെ സമാപനമായുള്ള ഇടവക കൂട്ടായ്മ സംഗമം കൂടിയാണ് നാളത്തെ ക്രിസ്മസ് സായാഹ്നം.
പാലക്കാട് സ്വരലയ ഓർക്കസ്ട്രയുടെ നേതൃത്വത്തിലാണ് ക്രിസ്മസ് സായാഹ്ന സംഗീത പരിപാടി ഒരുക്കിയിട്ടുള്ളത്. വിശാലമായ ഫുഡ് കോർട്ടുകളും പള്ളിമുറ്റത്ത് ഒരുക്കിയിട്ടുണ്ട്. എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.