പാലക്കാട് : ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശമുയർത്തി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ജനമൈത്രി പോലീസും സംയുക്തമായി ഗോൾ ചാലഞ്ച് സംഘടിപ്പിച്ചു. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങ് പാലക്കാട് ഡിവൈഎസ്പി എം.അനിൽകുമാർ ഗോൾ അടിച്ചു ഉദ്ഘാടനം ചെയ്തു. അവൈറ്റിസ് ആശുപത്രി സിഒഒ അജീഷ് കൊണ്ടൂർ അധ്യക്ഷത വഹിച്ചു.
സ്റ്റേഡിയം ബസ് സ്റ്റാൻഡ്, കഐസ്ആർടിസി ബസ് സ്റ്റാൻഡ്, കോട്ടമൈതാനം, ആലത്തൂർ എന്നിവടങ്ങിൽ നൂറുകണക്കിന് ആളുകൾ ഗോളടിച്ച് ചാലഞ്ചിന്റെ ഭാഗമായി. ലഹരി വിരുദ്ധ സന്ദേശ ഗോൾ ചാലഞ്ച് ഇന്ന് വടക്കഞ്ചേരി, തത്തമംഗലം, കൊല്ലങ്കോട്, നെന്മാറ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.
മംഗലംഡാം സെന്റ് സേവിയേഴ്സ് സെൻട്രൽ സ്കൂൾ വാർഷികാഘോഷങ്ങൾ ഇന്ന്
മംഗലംഡാം: സെന്റ് സേവിയേഴ്സ് സെൻട്രൽ സ്കൂളിന്റെ വാർഷികാഘോഷങ്ങൾ ഇന്നു നടക്കും. വൈകീട്ട് ആറിന് ആരംഭിക്കുന്ന ആഘോഷ പരിപാടികൾ രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് മെജോ ജോസഫ് അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഫാ. ഡെബിൻ ജോസഫ് സ്വാഗത പ്രസംഗം നടത്തും. സ്റ്റാഫ് സെക്രട്ടറി ടിമിയ അലക്സ് റിപ്പോർട്ട് അവതരിപ്പിക്കും. സ്കൂൾ മാനേജർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ സന്ദേശം നല്കും. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. സാജു വർഗീസ് അറയ്ക്കൽ, ട്രസ്റ്റ് സെക്രട്ടറി സിജി ജോർജ്, എംപിടിഎ പ്രസിഡന്റ് ഷിബി തോമസ്, വൈസ് പ്രിൻസിപ്പൽ ജാൻസി ഷാജി, സ്കൂൾ ലീഡർമാരായ ജിതിൻ സി.ബിജു, സൂസൻ മരിയ ജസ്റ്റിൻ പ്രസംഗിക്കും.