പാലക്കാട് : ഒലവക്കോട് ക്രിസ്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തുന്ന എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷമായ കൊയ്നോണിയ 2022 ഒലവക്കോട് സെന്റ് ജോസഫ്സ് ഫൊറോന പള്ളി അങ്കണത്തിൽ ഇന്നു നടക്കും.
സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും വൈകുന്നേരം അഞ്ചിന് വിവിധ പള്ളികളിൽ നിന്നുള്ള പാപ്പാ വേഷധാരികൾ സെന്റ് ജോസഫ്സ് ഫൊറോന പള്ളി അങ്കണത്തിൽഅണിനിരക്കും.
പൊതുസമ്മേളനത്തിൽ ക്രിസ്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സെന്റ് ആൻഡ്രൂസ് സിഎസ്ഐ ചർച്ച് വികാരി ഫാ. മാത്യു ജോർജ് അധ്യക്ഷനാകും.
മുഖ്യാതിഥിയായ പാലന ആശുപത്രി ഡയറക്ടർ ഫാ. വാൾട്ടർ തേലപ്പിള്ളി സിഎംഐ സമ്മേളനം ഉദ്ഘാടനം ചെയ്തു ക്രിസ്മസ് സന്ദേശം നല്കും.
വിവിധ പള്ളി അംഗങ്ങളായ വിവാഹത്തിന്റെ ഇരുപത്തിയഞ്ചും അൻപതും വാർഷികം ആഘോഷിക്കുന്ന ദന്പതികളെ ആദരിക്കും.
ഛത്തീസ്ഗഡിൽ വീരമൃത്യുവരിച്ച ജവാൻ മുഹമ്മദ് ഹക്കീമിനെ പരിപാടിയിൽ അനുസ്മരിക്കും. ഫാ. മാത്യു വാഴയിൽ, ഫാ.ഗീവർഗീസ് കോടിയാട്ട്, ഫാ. ഫിലിപ്പ് പി. മാത്യു, ഫാ. സാജു മുട്ടത്താൻ, ഫാ. വിമൽ ആരോഗ്യരാജ്, ഫാ. ഗീവർഗീസ് താണിക്കുളം, ഫാ. ജിതിൽ വേലിക്കകത്ത്, ഫാ. സിജോ കാരിക്കാട്ടിൽ, ഫാ.അശ്വിൻ കണിവയലിൽ, ഫാ.ഷിനു എബ്രഹാം എന്നീ വൈദികർ പങ്കെടുക്കും.