ചങ്ങനാശേരി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ചങ്ങനാശേരി ബ്ലോക്കിന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രകടനവും ധര്‍ണയും നടത്തി. ചങ്ങനാശേരി മുനിസിപ്പല്‍ ജംഗ്ഷനില്‍ നടന്ന ധര്‍ണ നഗരസഭാംഗം എം. മധുരാജ് ഉദ്ഘാടനം ചെയ്തു.
ടൗണ്‍ പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപിള്ള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എന്‍. വിജയകുമാര്‍, ട്രഷറര്‍ ഇന്ദിരാദേവി, സംസ്ഥാന കൗണ്‍സില്‍ അംഗം എസ്. ആനന്ദക്കുട്ടന്, ജില്ല വൈസ് പ്രസിഡന്റ് ഇ. അബ്ദുല്‍ റഹിമാന്‍കുഞ്ഞ്, സാംസ്കാരികവേദി കണ്‍വീനര്‍ സലീം മുല്ലശേരി, ബ്ലോക്ക് വൈസ് പ്രസിഡന്റ് മേരി തോമസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പെന്ഷന് ട്രഷറിയിലേക്കു പ്രകടനവും നടത്തി.