ചങ്ങനാശേരി: ടാറിംഗ് നടത്തി ഏതാനുംമാസം പിന്നിടും മുന്‍പ് കണ്ണന്ത്രപ്പടി-കുഞ്ഞന്‍കവല റോഡ് പൊട്ടിപ്പൊളിഞ്ഞതായി പരാതി. കണ്ണന്ത്രപ്പടിയില്നിന്നും ഇറക്കം ഇറങ്ങിവരുന്ന ഭാഗമാണ് കൂടുതല്‍ പൊളിഞ്ഞു കിടക്കുന്നത്. റോഡില്‍ മെറ്റില് ഇളകി കിടക്കുന്നത് വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും യാത്ര ദുരിതമാക്കുകയാണ്. കൂടാതെ കെസികെ ജംഗ്ഷനില്‍ നിന്നും ചെമ്പുചിറയിലേക്ക് ഇറക്കം ഇറങ്ങുന്ന ഭാഗവും പൂര്‍ണമായും നശിച്ച നിലയിലാണ്.
സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. ഇത്തിത്താനത്തുനിന്നും ഹോമിയോ കോളജ്, ഹോമിയോ ഗവേഷണ കേന്ദ്രം, ആശ്രമം സ്കൂള്‍, മേജര്‍ ശ്രീരാമസ്വാമി ക്ഷേത്രം, കുറിച്ചി ഗവ. ആശുപത്രി, ഇന്റര്‍ നാഷണല്‍ സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും എംസി റോഡിലെത്താനും ഉപയോഗിക്കുന്ന മാര്‍ഗമാണ് ഈ റോഡ്.
പുത്തന്കോളനി, സചിവോത്തമപുരം കോളനി തുടങ്ങിയ ദളിത് പിന്നാക്ക വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തുകൂടി കടന്നു പോകുന്ന ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ തയാറാകണമെന്ന ആവശ്യം ശക്തമാണ്.