കറുകച്ചാല്‍: കറുകച്ചാലിലും പരിസരപ്രദേശങ്ങളിലും കാര്‍ഷിക ഉത്പന്നങ്ങള്‍ മോഷണം പോകുന്നതു പതിവാകുന്നു. കപ്പ, ഏത്തവാഴക്കുലകള്‍ എന്നിവയാണ് മോഷണം പോകുന്നത്. വാഴക്കുല മോഷ്ടിക്കുന്നതിനു പുറമെ വാഴകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്യുന്നുണ്ട്. കപ്പ വലിയ തോതിലാണ് മോഷണം പോകുന്നത്. കറുകച്ചാല്‍, മാന്തുരുത്തി, കൊക്കാവേലി എന്നിവിടങ്ങളിലാണ് മോഷണം പതിവായിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്വകാര്യവ്യക്തിയുടെ 125 മൂട് കപ്പയും 19 എത്തവാഴക്കുലകളുമാണ് മോഷണം പോയത്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ മോഷ്ടിച്ചവര്ക്കെതിരേ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കര്‍ഷകന്റെ ഉത്പന്നങ്ങള്‍ മോഷ്ടിച്ചവരെ ഉടന്‍ കണ്ടത്താന്‍ പോലീസ് ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.